അന്വേഷണ ഏജന്‍സികളുടെ റെയ്‌ഡെല്ലാം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ -കോണ്‍ഗ്രസ്
text_fieldsപനാജി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ റെയ്ഡ് ചെയ്യുന്നതാണ് എല്ലാ ദിവസവും കാണുന്നതെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ നോട്ടീസ് നല്‍കിയ ഒരു ബി.ജെ.പി നേതാവിനെ കാണിക്കൂ എന്ന് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദിനേശ് ഗുണ്ടു റാവു ചോദിച്ചു.
നിരവധി സംസ്ഥാന സര്‍ക്കാറുകള്‍ അട്ടിമറിക്കപ്പെട്ടു. ഇതിനായി നൂറുകണക്കിന് കോടി രൂപയാണ് ചെലവാക്കിയത്. ആദായ നികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലേ? സി.ബി.ഐക്കും അറിയില്ലേ എന്താണ് സംഭവിക്കുന്നതെന്ന്? -അദ്ദേഹം ചോദിച്ചു.
സമ്പദ്വ്യവസ്ഥ ഇടിഞ്ഞു, അതിര്‍ത്തികള്‍ ഭീഷണിയിലായി, നമ്മുടെ വിദേശനയം തകര്‍ന്നു, അയല്‍രാജ്യങ്ങളുമായി സൗഹൃദമില്ല, സ്ത്രീകള്‍ക്കും ദലിതര്‍ക്കും രക്ഷയില്ലാതായി.
ഇത് ജനാധിപത്യമല്ല. കുത്തക മുതലാളിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സഹകരിച്ചാണ് ഈ രാജ്യം നടത്തുന്നത്. അവര്‍ നമ്മുടെ മാനുഷികവും പ്രകൃതിദത്തവുമായി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണ്. ഇത് വിനാശകരമായ സാഹചര്യമാണ് -ദിനേശ് ഗുണ്ടു റാവു വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.