Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡ്യ സഖ്യം നാളെ...

ഇൻഡ്യ സഖ്യം നാളെ സർക്കാറുണ്ടാക്കില്ലെന്ന് പറയാനാകില്ല - മമത

text_fields
bookmark_border
മ​മ​ത ബാ​ന​ർ​ജി
cancel
camera_alt

മ​മ​ത ബാ​ന​ർ​ജി

​കൊ​ൽ​ക്ക​ത്ത: ഇ​ൻ​ഡ്യ സ​ഖ്യം ഇ​ന്ന് സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കി​ല്ലെ​ങ്കി​ലും നാ​ളെ അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്ന് കാ​ര്യ​ങ്ങ​ൾ വീ​ക്ഷി​ക്കും. എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​സ്ഥി​ര​മാ​കു​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. രാ​ജ്യ​ത്ത് മാ​റ്റ​മു​ണ്ടാ​ക​ണം. രാ​ജ്യം അ​ത് ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​ത് മാ​റ്റ​ത്തി​നാ​യു​ള്ള വി​ധി​യെ​ഴു​ത്താ​ണ്. മോ​ദി​ക്കെ​തി​രാ​യ ജ​ന​വി​ധി​യാ​ണ്. അ​തി​നാ​ൽ മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​ക​രു​ത്. മ​റ്റാ​രെ​യെ​ങ്കി​ലും സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും പു​തി​യ തൃ​ണ​മൂ​ൽ എം.​പി​മാ​രു​ടെ യോ​ഗ​ശേ​ഷം മ​മ​ത വാ​ർ​ത്ത ലേ​ഖ​ക​രോ​ട് പ​റ​ഞ്ഞു.

പു​തി​യ സ​ർ​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ തൃ​ണ​മൂ​ൽ സം​ബ​ന്ധി​ക്കി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ-​നി​യ​മ വി​രു​ദ്ധ​മാ​യാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​റു​ണ്ടാ​ക്കു​ന്ന​ത്. തൃ​ണ​മൂ​ലി​ന്റെ ഇ​രു​സ​ഭ​ക​ളി​ലെ​യും എം.​പി​മാ​ർ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​മ​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeModi GovernmentIndia NewsINDIA Alliance
News Summary - It cannot be said that the INDIA alliance will not form the government tomorrow - Mamata
Next Story