‘ഇൗ ഒാർക്കിഡ് നടക്കും’ അവിശ്വസനീയമെന്ന് സോഷ്യൽ മീഡിയ -വിഡിയോ
text_fieldsന്യൂഡൽഹി: ആദ്യം കണ്ടപ്പോൾ സംശയം ഇത് പ്രാണിയാണോ അതോ പൂവോ. ഒാർക്കിഡ് പൂവിനെ പോലെ തോന്നിക്കുന്ന ഇൗ ചെറുപ്രാണി നടന്നപ്പോൾ അത്ഭുതവും. പിങ്കും വെള്ളയും കലർന്ന ഒാർക്കിഡ് പൂവിന് സമാനമായ പ്രാണിയുടെ ചിത്രം ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഒാഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
Walking orchids
— Susanta Nanda IFS (@susantananda3) July 13, 2020
These are insects known as Orchid Mantis. Seen in western ghats of India. Incredible Nature.. pic.twitter.com/CgYeGRHv97
നടക്കുന്ന ഒാർക്കിഡ് എന്ന തലക്കെേട്ടാടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇൗ ചെറുപ്രാണിയെ ഒാർക്കിഡ് മാൻഡിസ് എന്നുവിളിക്കുന്നു. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്നു. പ്രകൃതിയിലെ അവിശ്വസനീയത’ എന്ന ചെറുകുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
പത്തു സെക്കൻഡ് മാത്രമുള്ള വിഡിയോയിൽ ഇലയുടെ മുകളിലിരിക്കുന്ന ഇൗ പ്രാണി അനങ്ങുന്നതും കാണാനാകും. പശ്ചിമഘട്ട മലനിരകളിൽ അപൂർവങ്ങളിൽ അപൂവമായി കാണുന്ന പ്രാണിവർഗമാണിത്. ഒാർക്കിഡ് പൂവിന് സമാനമായ ഇതളുകൾ പോലെയാണ് ഇവയുടെ കാലുകൾ. സഞ്ചരിക്കുന്ന ഒാർക്കിഡിെൻറ വിഡിയോക്ക് താഴെ അവിശ്വസനീയമെന്ന കമൻറാണ് പലരും പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.