അർദ്ധസൈനികർ പഞ്ചാബിൽ കടന്ന് ആറ് പേരെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം
text_fieldsന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ അർധ സൈനിക സേനക്കെതിരെ ഗുരുതര ആരോപണവുമായി കർഷക നേതാക്കൾ. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ വാർത്ത സമ്മേളനത്തിലാണ് കർഷക നേതാക്കൾ ആരോപണവുമായി രംഗത്തെത്തിയത്. സുരക്ഷാ സേന അതിർത്തി കടന്ന് പഞ്ചാബിനുള്ളിൽ സ്ഥാപിച്ചിരുന്ന ടെന്റുകൾക്ക് നേരെ ആക്രമണം നടത്തിയതായും കർഷകർ പറഞ്ഞു. നേരത്തേ, പല തവണ ഹരിയാന പൊലീസ് കർഷകർക്കു നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. പഞ്ചാബിലേക്ക് കടന്ന് കർഷകരുടെ കൂടാരങ്ങൾ ആക്രമിക്കുന്ന അർദ്ധസൈനികരുടെ നീക്കത്തെ അപലപിക്കുന്നു.
സുരക്ഷാ സേന പിടിച്ചുകൊണ്ടുപോയ തങ്ങളുടെ ആറ് പേരെ കാണാനില്ല. യുദ്ധസമയത്ത് പോലും പാരാമെഡിക്കൽ ജീവനക്കാരെയും ഡോക്ടർമാരെയും ആക്രമിക്കില്ല. എന്നാൽ ഖനൗരിയിൽ അവർ മെഡിക്കൽ ക്യാമ്പുകളും പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും ആക്രമിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്തു. ഈ സർക്കാർ പ്രാകൃതമായാണ് പെരുമാറുന്നതെന്നും എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കയാണെന്നും കർഷക നേതാക്കൾ ആരോപിച്ചു. ഹരിയാന പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും അതിർത്തി കടക്കാൻ അനുവദിച്ചതിന് പഞ്ചാബ് സർക്കാർ ഉത്തരം പറയണമെന്നും കർഷക നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.