'മോദി മൂന്നാംവട്ടവും അധികാരത്തിലേറാൻ തീരെ സാധ്യതയില്ല; അങ്ങിനെ സംഭവിച്ചാല്‍ ഇത് അവസാന പൊതുതെരഞ്ഞെടുപ്പാകും'
text_fieldsനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മൂന്നാംവട്ടം അധികാരത്തിലെത്താൻ തീരെ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. പരകാല പ്രഭാകർ. അഥവാ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാൽ അത് ദുരന്തമായിരിക്കും. അങ്ങിനെ സംഭവിച്ചാൽ ഇതാകും നമ്മൾ കാണുന്ന അവസാന പൊതുതെരഞ്ഞെടുപ്പെന്നും കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവ് കൂടിയായ ഡോ. പരകാല പ്രഭാകർ മലയാള ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ പുതിന്റെ റഷ്യയിലേയും ഷി ജിന്‍പിങ്ങിന്റെ ചൈനയിലേയും പോലെയായിരിക്കും. 99 ശതമാനം വോട്ടര്‍മാരും ഭരണകൂടത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന അവസ്ഥ. ഭരണഘടനയുടെ അവസാനവും അതോടെ നമ്മള്‍ കാണും. മറ്റൊന്ന് ഹിന്ദു രാഷ്ട്രത്തിന്റെ സ്ഥാപനമായിരിക്കും. തുടക്കത്തില്‍ ന്യൂനപക്ഷങ്ങളോട് ഇവിടെ ജിവിക്കാമെന്നും എന്നാല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്ക് വിധേയരായിരിക്കണമെന്നും ആവശ്യപ്പെടും. കുറച്ചു കഴിയുമ്പോള്‍ അവരോട് രാജ്യം വിട്ടുപോകാന്‍ തന്നെ പറയും. മോദി മൂന്നാം വട്ടവും അധികാരം പിടിച്ചാല്‍ പിന്നീടുണ്ടാവുന്ന ഇന്ത്യയെ നമുക്ക് തിരിച്ചറിയാന്‍ തന്നെയാവില്ല.
ബിജെപിയുടെ ഭൂരിപക്ഷം 370 സീറ്റുകള്‍ കടക്കുമെന്നത് അവർ വിദഗ്ധമായി നടത്തുന്ന പ്രചാരണമാണെന്ന് ഡോ. പരകാല പ്രഭാകർ പറഞ്ഞു. ബി.ജെ.പി ഭൂരിപക്ഷം നേടുമോയെന്ന തരത്തിലുള്ള ചർച്ചയെ മറച്ചുവെക്കാനാണിത്. ബി.ജെ.പി അത്തരമൊരു പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തവണ 220 - 230 സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ ബി.ജെ.പിക്ക് കഴിയില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.