ചാരവൃത്തി നടത്തിയിട്ടില്ലെന്ന് ഇരയായ െഎ.ടി മന്ത്രി: 'പെഗസസ്' ഉപയോഗിച്ചാലെന്തെന്ന് മുൻ െഎ.ടി മന്ത്രി
text_fieldsന്യൂഡൽഹി: ഇസ്രായേൽ കമ്പനി എൻ.എസ്.ഒയുടെ 'പെഗസസ്' സ്പൈവെയർ ഉപയോഗിച്ച് ഇന്ത്യയിൽ ചാരവൃത്തി നടത്തിയിട്ടില്ലെന്ന് പുതിയ കേന്ദ്ര െഎ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. അതേസമയം, 45 രാജ്യങ്ങൾ 'പെഗസസ്' ഉപയോഗിക്കുേമ്പാൾ ഇന്ത്യമാത്രം ഉപയോഗിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് മന്ത്രിസഭയിൽനിന്ന് ഇൗയിടെ പുറത്താക്കപ്പെട്ട മുൻ െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് തിരക്കിട്ട് വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു രവിശങ്കർ പ്രസാദിെൻറ ചോദ്യം.
പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി വിവാദം ലക്ഷ്യമിട്ടുള്ള വാർത്തയാണിതെന്ന് പ്രസാദ് കുറ്റപ്പെടുത്തി. വസ്തുതകളില്ലാത്ത സെൻസേഷനൽ വാർത്തയാണിതെന്ന് െഎ.ടി മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.സർക്കാർ ഏജൻസികൾക്ക് മാത്രമേ തങ്ങൾ സ്പൈവെയർ നൽകൂ എന്ന ഇസ്രായേൽ കമ്പനിയുടെ നിലപാടിന് വിരുദ്ധമായി 'പെഗസസി'െൻറ സേവനം ആർക്കും എവിടെയും എേപ്പാഴും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഏജൻസികൾ മാത്രമല്ല, സ്വകാര്യ കമ്പനികളും ലോകത്തെല്ലായിടത്തും ഇൗ സ്പൈവെയർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു. നിലവിലുള്ള െഎ.ടി മന്ത്രിയുടെ അവകാശവാദത്തിന് തൊട്ടുപിറകെ അദ്ദേഹത്തിെൻറ ഫോണും ചാരവൃത്തിക്കിരയായ വിവരം പുറത്തുവന്നു.
ചാരവൃത്തിക്കിരയായ രാഷ്ട്രീയ നേതാക്കളും പ്രമുഖരും,
•മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അടുത്ത സഹായി അലങ്കാർ സവായ്
•കോൺഗ്രസ് പ്രവർത്തക സമിതി അംഗം സചിൻ റാവു
•കേന്ദ്ര െറയിൽവേ, െഎ.ടി മന്ത്രി അശ്വിനി വൈഷ്ണവ്,
അദ്ദേഹത്തിെൻറ ഭാര്യ
•കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പേട്ടൽ, ഭാര്യ,
ബന്ധപ്പെട്ട 15 പേർ
•തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ
•മുൻ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ
•ബി.ജെ.പി നേതാവ് വസുന്ധര രാജെ രാജ്സഥാൻ മുഖ്യമന്ത്രിയായ സമയത്തെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അവസ്തി
•കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 2014-15 കാലയളവിലെ
ഒ.എസ്.ഡി സഞ്ജയ് കച്റു
•വിശ്വഹിന്ദു പരിഷത്ത് മുൻ വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയ
•തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി
•ശാസ്ത്രജഞനും വൈേറാളജിസ്റ്റുമായ ഗഗൻദീപ് കാങ്
•ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷൻ തലവൻ ജഗ്ദീപ് ചോകർ
•ഹിന്ദുസ്ഥാൻ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ ശിശിർ ഗുപ്ത
•ഹിന്ദുസ്ഥാൻ ടൈംസിലെ എഡിറ്റോറിയൽ പേജ് എഡിറ്ററും മുൻ ബ്യൂറോ ചീഫുമായ പ്രശാന്ത് ഝാ
•പ്രതിരോധകാര്യ ലേഖകൻ രാഹുൽ സിങ്
•ഒരു മുൻ രാഷ്ട്രീയകാര്യ ലേഖകൻ
• 'മിൻറി'െൻറ ഒരു റിപ്പോർട്ടർ
•ഇന്ത്യൻ എക്സ്പ്രസ് തെരഞ്ഞെടുപ്പ് കമീഷൻ വാർത്തകൾ ചെയ്യുന്ന ഋതിക ചോപ്ര
•കശ്മീർ കാര്യ ലേഖകൻ മുസമ്മിൽ ജമീൽ
•ഇന്ത്യ ടുഡേയിലെ പ്രതിരോധ-ഇന്ത്യൻ സൈനിക കാര്യ ലേഖകൻ സന്ദീപ് ഉണ്ണിത്താൻ
•ടി.വി18ലെ അന്വേഷണാത്മക-സുരക്ഷാകാര്യ ലേഖകൻ മനോജ് ഗുപ്ത
•ദ ഹിന്ദുവിലെ ആഭ്യന്തര മന്ത്രാലയകാര്യ ലേഖിക വിജെയ്ത സിങ്
•'ദ വയറി'െൻറ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ വരദരാജൻ, എം.കെ വേണു
•'വയർ' നയതന്ത്രകാര്യ എഡിറ്റർ ദേവിരൂപ മിത്ര
•'വയർ' കോളമിസ്റ്റ് പ്രേം ശങ്കർ ഝാ
•കോളമിസ്റ്റ് സ്വാതി ചതുർവേദി
•'ദ പയനിയറി'ലെ മലയാള പത്രപ്രവർത്തകൻ ജെ. ഗോപീകൃഷ്ണൻ.
•ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി എഡിറ്ററായിരുന്ന പരൻജോയ് ഗുഹ താകൂർത്ത
•ടി.വി 18 മുൻ അവതാരക സ്മിത ശർമ
•ഔട്ട്ലുക് വാരികയിലെ മുൻ മാധ്യമപ്രവർത്തകൻ എസ്.എൻ.എം. അബ്ദി
•ഡി.എൻ.എ മുൻ ലേഖകൻ
ഇഫ്തികാർ ഗീലാനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.