സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര ഐ.ടി മന്ത്രി; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
text_fieldsന്യൂഡൽഹി: സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റുമായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. 'സ്റ്റാർലിങ്ക്, ഇന്ത്യയിലേക്ക് സ്വാഗതം...എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പോസ്റ്റ്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിനെ ഇന്ത്യയിലെത്തിക്കാൻ എയർടെല്ലിനു പിന്നാലെ ജിയോയും സ്പേസ് എക്സുമായി കരാർ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു വൈഷ്ണവ് എക്സ് പോസ്റ്റുമായി എത്തിയത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു.
അതേസമയം, സ്റ്റാർലിങ്ക് സേവനം നൽകുന്നതിന് മുമ്പ് സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഇനിയും കാത്തിരിക്കണം. എന്നാൽ മന്ത്രിയുടെ പോസ്റ്റ് വന്നതോടെ എല്ലാം തയാറായി എന്ന സന്ദേശമാണ് നൽകിയത്.
നിലവിൽ 32 രാജ്യങ്ങളിലാണ് സ്റ്റാർലിങ്കിന്റെ സേവനമുള്ളത്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനായി കമ്പനി 2021ൽ സബ്സ്ക്രിപ്ഷൻ വരെ സ്വീകരിച്ചിരുന്നു. എന്നാൽ ലൈസൻസ് നേടാതെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിനെതിരെ ഡിപാർട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ മുന്നറിയിപ്പുമായി രംഗത്തുവന്നതോടെയാണ് സ്റ്റാർലിങ്കിന്റെ പ്രവർത്തനം വൈകിയത്.
റെയിൽവേയുടെ കൂടി ചുമതലയുള്ള വൈഷ്ണവ് സ്റ്റാർ ലിങ്ക് ഉൾപ്രദേശങ്ങളിലെ റെയിൽവേ പ്രോജക്ടുകൾക്ക് സ്റ്റാർലിങ്ക് സഹായകമാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.