ഐ.ടി പരിശോധന: 224 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ പുണെയും താണെയും ആസ്ഥാനമായുള്ള പ്രമുഖ സ്റ്റാർട്ടപ് ഗ്രൂപ്പിൽ ആദായനികുതി വകുപ്പ് (സി.ബി.ഡി.ടി) നടത്തിയ പരിശോധനയിൽ 224 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി. മാർച്ച് ഒമ്പതിന് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 23 ഇടങ്ങളിലാണ് സി.ബി.ഡി.ടി പരിശോധന നടത്തിയത്. കണക്കിൽപെടാത്ത ഒരു കോടി രൂപയും 22 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
നിർമാണവസ്തുക്കളുടെ ചെറുകിട-വൻകിട വിൽപന നടത്തുന്ന ഗ്രൂപ്പിന് 6000 കോടിയുടെ വാർഷിക വിറ്റുവരവുണ്ട്. സംഘം വ്യാജ പർച്ചേസുകൾ ബുക്ക് ചെയ്യുകയും കണക്കിൽപെടാത്ത വൻ തുക ചെലവഴിക്കുകയും താമസസൗകര്യങ്ങൾക്കായി 400 കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന പ്രീമിയത്തിൽ ഓഹരികൾ ഇറക്കി മൊറീഷ്യസ് റൂട്ട് വഴി വൻതോതിൽ വിദേശ ധനസഹായം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സി.ബി.ഡി.ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.