കർണാടകയിലെ ആദായനികുതി റെയ്ഡ്: കേസ് എൻഫോഴ്സ്മെൻറിന് ൈകമാറും
text_fieldsബംഗളൂരു: കർണാടക കാബിനറ്റ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെടുത്ത നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകളും അനധികൃതമായി സൂക്ഷിച്ച പണം സംബന്ധിച്ച വിവരങ്ങളും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് ൈകമാറും. നിക്ഷേപങ്ങൾ സംബന്ധിച്ച് വിദേശ വിനിമയ ചട്ട (ഫെമ) ലംഘനം കണ്ടെത്തിയാൽ എൻഫോഴ്സ്മെൻറ് സ്വമേധയാ കേസെടുത്തേക്കും. ബിനാമി ഇടപാട് തടയൽ നിയമം, കള്ളപ്പണം തടയൽ നിയമം എന്നിവ പ്രകാരം മന്ത്രിക്കെതിരെ കേസ് എടുക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവും. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ഇടപെടലിലൂടെ ഡി.കെ. ശിവകുമാറിെൻറ അറസ്റ്റ് ലക്ഷ്യം വെക്കുന്ന കേന്ദ്രസർക്കാർ, മന്ത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായാൽ മാസങ്ങൾ മാത്രം ശേഷിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തളർത്താനാവുമെന്ന കണക്കുകൂട്ടലിലാണ്.
ഡൽഹി, കനകപുര, സദാശിവ നഗർ എന്നിവിടങ്ങളിലെ മന്ത്രിയുടെ വീടുകൾ, ഒാഫിസുകൾ, വിവിധ സ്ഥാപനങ്ങൾ, സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളും സ്ഥാപനങ്ങളും, ഗുജറാത്ത് എം.എൽ.എമാരെ പാർപ്പിച്ച രാമനഗര ബിദഡിയിലെ ഇൗഗ്ൾടൺ റിസോർട്ട് എന്നിവിടങ്ങളിലായി മൂന്നു പകലും രണ്ടു രാത്രിയും നീണ്ട മാരത്തൺ റെയ്ഡാണ് നടന്നത്. സദാശിവനഗറിലെ വീട്ടിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്. പരിശോധനയുടെ ഭാഗമായി ഡി.കെ. ശിവകുമാറിനെ ഇതുവരെ 30ഒാളം മണിക്കൂർ ചോദ്യംചെയ്തു.
പലയിടത്തുനിന്നായി പിടിച്ചെടുത്ത പണം, ആഭരണങ്ങൾ, രേഖകൾ മുതലായവ ആദായനികുതി വകുപ്പിെൻറ മേഖല ഒാഫിസിലെത്തിച്ച് പ്രാഥമിക വിശകലനം നടത്തിയശേഷം കനത്ത സുരക്ഷയിൽ ഡൽഹിയിലെ കേന്ദ്ര ഒാഫിസിലേക്ക് അയച്ചു. മൈസൂരുവിലെ ഭാര്യാപിതാവ് തിമ്മയ്യയുടെ വീട്ടിൽ മൂന്നാം ദിവസവും ആറ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള ഫാക്ടറി അടച്ചിടാൻ നിർദേശം നൽകി. ഷിക്കാക്കായ് പൗഡർ നിർമിക്കുന്ന മൈസൂരുവിലെ ശ്രീരാജ സോപ്നട്ട് ആൻഡ് കമ്പനിയാണ് അടച്ചിടാൻ നിർദേശിച്ചത്. അതേസമയം, ആദായനികുതി വകുപ്പ് കർണാടക-ഗോവ മേഖലയിലെ അന്വേഷണവിഭാഗം ഡയറക്ടർ ജനറലായ ബി.ആർ. ബാലകൃഷ്ണനാണ് ഡി.കെ. ശിവകുമാറിനെതിരായ റെയ്ഡിെൻറ ബുദ്ധികേന്ദ്രം എന്നറിയുന്നു. നേരത്തെ, നിരീക്ഷണത്തിലായിരുന്ന മന്ത്രിക്കെതിരെ അന്വേഷണത്തിനായി ബ്ലൂപ്രിൻറ് തയാറാക്കിയിരുന്നെന്നും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുെട പശ്ചാത്തലത്തിൽ കേന്ദ്രത്തിെൻറ പൂർണ പിന്തുണയോടെ ഇത് നടപ്പാക്കുകയായിരുന്നെന്നുമാണ് വിവരം.
പരിശോധനയെ എതിർക്കുന്നില്ല; സമയം സംശയാസ്പദം –സിദ്ധരാമയ്യ
ബംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച് എതിർപ്പില്ലെന്നും എന്നാൽ, പരിശോധനക്കായി തെരഞ്ഞെടുത്ത സമയം സംശയാസ്പദമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കളംമാറാൻ ആവശ്യപ്പെട്ടുള്ള ബി.ജെ.പിയുെട ഭീഷണിയിൽനിന്ന് രക്ഷതേടിയാണ് എം.എൽ.എമാർ കർണാടകയിലേക്ക് വന്നത്. ഗുജറാത്തിലേക്ക് മടങ്ങിയാൽ 15 കോടി രൂപ നൽകാമെന്നുപറഞ്ഞ് എം.എൽ.എമാരിൽ സ്വാധീനംചെലുത്താൻ ശ്രമിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിയായ ഡി.കെ. ശിവകുമാറിനെതിരെ പരിശോധന നടത്തുേമ്പാൾ സി.ആർ.പി.എഫിനെ സുരക്ഷക്ക് നിയോഗിച്ചതും നീതീകരിക്കാനാവില്ല. ഇതിനുപിന്നിൽ അമിത് ഷായുടെയും കേന്ദ്ര സർക്കാറിെൻറയും കൈകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഡി.കെ. ശിവകുമാർ ഹൈകമാൻഡിന് മൂന്നുകോടി നൽകിയതു സംബന്ധിച്ച ആരോപണം എ.െഎ.സി.സി ട്രഷറർ മോത്തിലാൽ വോറ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.