‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ റെയ്ഡ്: 500 കോടിയോളം രൂപയുടെ സ്വത്ത് കെണ്ടത്തി
text_fieldsചെന്നൈ: ‘കൽക്കി ഭഗവാൻ’ ആശ്രമങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 500 ക ോടിയോളം രൂപയുടെ കണക്കിൽപെടാത്ത സ്വത്ത് കെണ്ടത്തിയതായി െഎ.ടി അധികൃതർ അറിയി ച്ചു. ബുധനാഴ്ച രാവിലെ മുതൽ നടന്ന പരിശോധന വെള്ളിയാഴ്ച ഉച്ചയോടെ പൂർത്തിയായി.
ആന്ധ്ര, തമിഴ്നാട്, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ആശ്രമവുമായി ബന്ധെപ്പട്ട 40ഒാളം കേന്ദ്രങ്ങളിലെ ആദായനികുതി പരിശോധനക്ക് മൊത്തം 250ഒാളം ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടത്.
43.9 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 18 കോടി മതിപ്പുള്ള അമേരിക്കൻ ഡോളറുകളും കണ്ടെടുത്തു. ഇതിന് പുറമെ 26 കോടിരൂപയുടെ 88 കിലോ സ്വർണവും അഞ്ചു കോടി രൂപയുടെ വജ്രാഭരണങ്ങളും പിടിച്ചെടുത്തതായി െഎ.ടി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.