Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദായ നികുതി റെയ്​ഡ്​...

ആദായ നികുതി റെയ്​ഡ്​ രാഷ്​ട്രീയ പ്രേരിതമെന്ന്​ സിദ്ധരാമയ്യ

text_fields
bookmark_border
siddaramaiah
cancel

ബംഗളൂരു: കർണാടക ഉൗർജമന്ത്രി ശിവകുമാറി​​െൻറ വീട്ടിലും  ബംഗളൂരുവിലെ ആഡംബര റിസോർട്ടിലും നടത്തിയ ആദായ നികുതി റെയ്​ഡ്​ രാഷ്​ട്രീയ ​പ്രേരിതമെന്ന്​ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗുജറാത്തിലെ എം.എൽ.എമാർക്ക്​ പിന്തുണ നൽകുന്ന ശിവകുമാറിനെ ഭീഷണിപ്പെടുത്താനാണ്​ ​ റെയ്​ഡ്. സി.ആർ.പി.എഫിനെ റെയ്​ഡ്​ നടത്താൻ ഉപയോഗിച്ചത്​ ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

റെയ്​ഡിൽ പൊലീസി​​െൻറ സഹകരണം ആവശ്യമു​ണ്ടെങ്കിൽ സംസ്ഥാന പൊലീസിനെയാണ്​ ഇതിനായി സമീപിക്കേണ്ടത്​. സി.ആർ.പി.എഫിനെ ഉപയോഗിച്ചത്​ നിയമപരമായി തെറ്റാണ്​. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്​. ഇത്​ നല്ല രാഷ്​ട്രീയമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബുധനാഴ്​ച രാവിലെയാണ്​ കർണാടക ഉൗർജമന്ത്രി ശിവകുമാറി​​െൻറ വീട്ടിലും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ്​ എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്ന ആഡംബര റിസോർട്ടിലും ആദായ നികുതി വകുപ്പ്​ പരിശോധന നടത്തിയത്​. പരിശോധനയിൽ അഞ്ച്​ കോടി രൂപ കണ്ടെത്തിയെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakasiddaramaiahIT raidsmalayalam newsShivakumar
News Summary - IT raids politically motivated–Siddaramaiah–India news
Next Story