30 മണിക്കൂർ ചോദ്യംചെയ്യൽ; വിജയ്യുടെ വീട്ടിൽനിന്ന് ഉദ്യോഗസ്ഥർ മടങ്ങി
text_fieldsചെന്നൈ: തമിഴ് നടൻ വിജയ്യുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. 30 മണിക്കൂർ നേരത്തെ ചോദ ്യംചെയ്യലിനൊടുവിലാണ് സംഘം തിരിച്ചുപോയത്. ഭൂമി ഇടപാടിന്‍റെ രേഖകളും വിജയ്യുടെ ഭാര്യയുടെ പേരിലുള്ള രേഖകളും ഉ ദ്യോഗസ്ഥർ കൊണ്ടുപോയതായാണ് വിവരം. ക്രമക്കേട് സംശയിക്കുന്ന രേഖകളാണ് പിടിച്ചെടുത്തതെന്നും ഇവ പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
വിജയ്യുടെ വീട്ടിലും സിനിമ നിർമാണ കമ്പനിയായ എ.ജി.എസിൻെറയും വിതരണ കമ്പനിയുടെയും സിനിമക്ക് വായ്പ നൽകുന്ന അൻമ്പു ചെഴിയൻെറ കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നിരുന്നു. 38 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായാണ് ആദായ നികുതി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചത്.
ചെന്നൈയിലെയും മധുരൈയിലെയും രഹസ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും കുറിപ്പുകളും ചെക്കുകളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 'ബിഗിൽ' സിനിമയുടെ ചെലവും ലാഭവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. വിജയ് കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കും അന്വേഷണത്തിൽ ഉൾപ്പെടും. നടൻെറ ഭാര്യയെയും ചോദ്യം ചെയ്തതായാണ് വിവരം.
വിജയ് നായകനായ ബിഗിലിൻെറ നിർമാതാക്കളായ എ.ജി.എസ് സിനിമാസിന് വായ്പ നൽകിയത് അൻമ്പു ചെഴിയനായിരുന്നു. സിനിമ നിർമാണത്തിന് വായ്പ കൊടുക്കുന്നതിൽ ഏറെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് അൻമ്പു ചെഴിയൻ. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.
LATEST VIDEOS:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.