തമിഴ്‌നാട്ടില്‍ കനത്ത മഴ; അഞ്ച് ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്
text_fieldsചെന്നൈ: കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ പലയിടങ്ങളും വെള്ളത്തിലായി. തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ഞായറാഴ്ച രാവിലെയും മഴ തുടരുന്നതിനാൽ, സംസ്ഥാനത്തെ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തേനിയിലെ വൈഗ അണക്കെട്ടിൽ നിന്ന് 4,230 ഘനയടി അധികജലം ഒഴുക്കിവിട്ടിരിക്കുകയാണ്.
ഇന്ന്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനിടെ, ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടു. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളിലും ശനിയാഴ്ച പരക്കെ മഴയുണ്ടായി. മഴ കനത്തതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാരത്തും വേലച്ചേരിയിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളില്‍ പ്രളയജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് ചെന്നൈയില്‍ 8.4 സെ. മീ. മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ തോതാണിത്. പ്രളയബാധിയ പ്രദേശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.