Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ചര്‍ച്ചക്ക്...

കോവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തുകയായിരുന്നു -ഹേമന്ത് സോറന്‍

text_fields
bookmark_border
കോവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ മന്‍ കി ബാത്ത് നടത്തുകയായിരുന്നു -ഹേമന്ത് സോറന്‍
cancel

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച പ്രധാനമന്ത്രി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏതാനും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. പ്രശ്‌നങ്ങള്‍ കേട്ട് കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് നന്നായിരുന്നു. എന്നാല്‍, ഫോണിലൂടെ മന്‍ കി ബാത്ത് നടത്തുകയാണ് അദ്ദേഹം ചെയ്തത് -ഹേമന്ത് സോറന്‍ ട്വിറ്ററില്‍ പറഞ്ഞു.

ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, ഒഡീഷ, തെലങ്കാന സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് പ്രധാനമന്ത്രി കോവിഡ് സാഹചര്യം സംസാരിക്കാന്‍ ഫോണില്‍ വിളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiHemant Soren​Covid 19Covid India
News Summary - It was PM's Mann Ki Baat on phone says Hemant Soren
Next Story