Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടൽക്കൊല കേസ്​:...

കടൽക്കൊല കേസ്​: ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ഇ​റ്റ​ലി ഇ​തു​വ​രെ​യും കെ​ട്ടി​വെ​ച്ചി​ട്ടി​ല്ലെ​ന്ന്‌ കേ​ന്ദ്ര​ം

text_fields
bookmark_border
കടൽക്കൊല കേസ്​: ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ഇ​റ്റ​ലി ഇ​തു​വ​രെ​യും കെ​ട്ടി​വെ​ച്ചി​ട്ടി​ല്ലെ​ന്ന്‌ കേ​ന്ദ്ര​ം
cancel

ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ല കേ​സി​ൽ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക കൈ​മാ​റി​യ​തി​െൻറ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​റ്റാ​ലി​യ​ൻ സൈ​നി​ക​ർ​ക്ക്‌ എ​തി​രാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന്‌ സു​പ്രീം​കോ​ട​തി.

ഇ​റ്റ​ലി സ​ർ​ക്കാ​ർ ഉ​ട​ൻ ന​ഷ്​​ട​പ​രി​ഹാ​രം കെ​ട്ടി​വെ​ക്കു​മെ​ന്നും പ്ര​തി​ക​ൾ​ക്ക്‌ എ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഏ​പ്രി​ൽ ഒ​മ്പ​തി​ന്​്​ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ വീ​ണ്ടും കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ഇ​റ്റ​ലി ഇ​തു​വ​രെ​യും കെ​ട്ടി​വെ​ച്ചി​ട്ടി​ല്ലെ​ന്ന്‌ കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു മു​മ്പ്‌ ഇ​റ്റ​ലി ന​ഷ്​​ട​പ​രി​ഹാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‌ കൈ​മാ​റ​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​ത്‌ സു​പ്രീം​കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്ക​ണ​മെ​ന്നും തി​ങ്ക​ളാ​ഴ്​​ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ അ​റി​യി​ച്ചു.

10 ദി​വ​സ​ത്തി​ന്‌ ശേ​ഷം കേ​സ്‌ വീ​ണ്ടും പ​രി​ഗ​ണി​ക്കും. കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ബോ​ട്ടു​ട​മ​ക്കു​മാ​യി 10 കോ​ടി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന്‌ ഇ​റ്റ​ലി നേ​ര​ത്തെ സ​മ്മ​തി​ച്ചി​രു​ന്നു.ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​പോ​ലും ന​ൽ​കാ​തെ ഇ​റ്റാ​ലി​യ​ൻ സൈ​നി​ക​ർ​ക്ക്‌ എ​തി​രാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ കേ​ര​ളം എ​തി​ർ​പ്പ്​ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italian Marines caseenrica lexie
News Summary - Italian Marines case in supreme court
Next Story