കടൽെക്കാല: നാവികർക്കെതിരായ നടപടി അവസാനിപ്പിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsകേരളത്തിെൻറ തീരക്കടലിൽ 2012ൽ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നിയമ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഇന്ത്യ കൈകാര്യം ചെയ്ത രീതി രാജ്യാന്തര ട്രൈബ്യൂണൽ ശരിവെക്കുകയും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് വിധിക്കുകയും ചെയ്ത സാചര്യത്തിലാണിത്. രാജ്യാന്തര ട്രൈബ്യൂണൽ വിധി കേന്ദ്രം അംഗീകരിച്ചു. നാവികർക്ക് നിയമപരിരക്ഷയുള്ളതിനാൽ വിചാരണ ചെയ്യാനാകില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.
2012 ഫെബ്രുവരി 15നാണ് എൻറിക ലെക്സി എന്ന ഇറ്റാലിയൻ എണ്ണക്കപ്പലിലെ നാവികർ, കൊല്ലം മൂദാക്കര സ്വദേശി ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജീഷ് ബിങ്കി എന്നീ മീൻപിടിത്തക്കാരെ കൊലപ്പെടുത്തിയത്. സമുദ്ര നിയമവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടി വ്യവസ്ഥകൾക്ക് അനുസൃതമായി ഇന്ത്യ ഈ കേസ് കൈകാര്യം ചെയ്തതിനെയാണ് രാജ്യാന്തര ട്രൈബ്യൂണൽ ശരിവെച്ചത്.
കേരളത്തിെൻറ വികാരം അറിയിക്കുമെന്ന് മുഖ്യമന്ത്രി
കടൽക്കൊല കേസിൽ കേരളത്തിെൻറ വികാരം കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അവസാനിപ്പിക്കുന്നതിനോട് കേരളത്തിന് യോജിപ്പില്ല. കേസിെൻറ വിചാരണ ഇവിടെ നടത്താതിരുന്നത് നിർഭാഗ്യകരമാണ്. നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം പരാജയപ്പെട്ടു –രമേശ്
കടൽക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ രാജ്യാന്തര ട്രൈബ്യൂണൽ മുമ്പാകെ ശിക്ഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം മാത്രം നല്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം വീഴ്ച വരുത്തി –ഉമ്മന്‍ ചാണ്ടി
രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിെവച്ചുകൊന്ന കേസില്‍ രാജ്യാന്തര ട്രൈബ്യൂണൽ മുമ്പാകെ യു.ഡി.എഫ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിെൻറ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറിെൻറ ഒത്തുകളിയും അനാസ്ഥയുമാണ് കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചത്- ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
വിധി ഇന്ത്യക്കേറ്റ തിരിച്ചടി –പ്രേമചന്ദ്രൻ
രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ പെർമനൻറ് കോർട്ട് ഓഫ് ആർബിട്രേഷനിലെ വിധി നിരാശാജനകവും ഇന്ത്യക്കേറ്റ തിരിച്ചടിയുമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ഇന്ത്യയുടെ സമുദ്രപരിധിയിൽ നടന്ന കൊലപാതകം വിചാരണ ചെയ്യാൻ രാജ്യത്തെ കോടതിക്ക് അധികാരമില്ലെന്ന കണ്ടെത്തൽ ഗൗരവതരമാണ്. സുപ്രീംകോടതിയുടെ സോപാധിക ജാമ്യത്തിൽ പുറത്തുനിൽക്കുന്ന പ്രതികളുടെ പേരിൽ ക്രിമിനൽ നിയമനടപടി സ്വീകരിക്കാൻ ഇന്ത്യൻ കോടതികൾക്ക് അവകാശമില്ലെന്ന വിധിയിലെ പരാമർശം കനത്ത തിരിച്ചടിയാണ്. സ്വകാര്യ കപ്പൽ സുരക്ഷക്കായി കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇറ്റാലിയൻ നാവികരെ വെറുതെവിടുന്നത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കും. അന്താരാഷ്ട്ര ട്രൈബ്യൂണലിന് മുന്നിൽ കൊലപാതക കേസ് വിചാരണ ചെയ്യാനുള്ള ഇന്ത്യൻ കോടതികളുടെ പരമാധികാരത്തെ ചോദ്യം ചെയ്ത ഇറ്റലിയുടെ നടപടിയിൽ കേന്ദ്രം ഉയർത്തിയ വാദമുഖങ്ങളുടെ വിശദാംശം പുറത്തുവിടണം- അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.