മരിച്ചയാളുടെ മൃതദേഹം സേന വീട്ടിലെത്തിച്ചത് 25 കി.മീ ചുമന്ന്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിെൻറ മൃതദേഹം ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) സംഘം വീട്ടിലെത്തിച്ചത് 25 കിലോമീറ്റർ ചുമന്ന്. ദുർഘടപാതകളുള്ള ഇവിടെ കുതിരക്കാരനായി ജോലിചെയ്യുന്ന ആളാണ് മരിച്ചത്.
ആഗസ്റ്റ് 30നാണ് ഗ്രാമത്തിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഐ.ടി.ബി.പി 14ാം ബറ്റാലിയൻ അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കാൻ എട്ടു മണിക്കൂറെടുത്തു. രാവിലെ 11.30ന് നടന്നു തുടങ്ങിയ ഇവർ വൈകീട്ട് 7.30നാണ് മരിച്ചയാളുടെ ഗ്രാമമായ മുൻസ്യാരിയിലെത്തിയത്. ചെങ്കുത്തായ പർവതനിരകളും കൊക്കകളുമുള്ള മേഖലയിലൂടെയാണ് ഇവർ മൃതദേഹവുമായി നടന്നത്.
കഴിഞ്ഞ ആഴ്ച പിത്തോറഗഢിൽ പരിക്കേറ്റ സ്ത്രീയെ ഐ.ടി.ബി.പി സംഘം രക്ഷപ്പെടുത്തി 15 മണിക്കൂർ ചുമന്നാണ് പുറംലോകത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.