കാർഷിക നിയമങ്ങൾ നടപ്പിലായാൽ ധാന്യത്തിന്‍റെ 90 ശതമാനവും ഒരു വ്യവസായിയുടേതാവും -രാഹുൽ
text_fieldsജയ്പൂർ: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്ന് രാഹുൽ ഗാന്ധി. എല്ലാ വിഭാഗം ജനങ്ങളേയും നിയമങ്ങൾ ബാധിക്കുമെന്നും അജ്മീറിൽ നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു.
40 ലക്ഷം കോടിയുടെ കാർഷിക മേഖലയെ മോദി തന്‍റെ കോർപ്പറേറ്റ് സുഹൃത്തുകൾക്ക് നൽകുകയാണ്. കാർഷിക നിയമങ്ങൾ തൊഴിലാളികളേയും ചെറു വ്യവസായികളേയും ബാധിക്കും. നിയമം നടപ്പിലായാൽ അത് കർഷകർക്കൊപ്പം മറ്റുളളവർക്കും തിരിച്ചടിയുണ്ടാക്കും. രാജ്യത്തെ 40 ശതമാനം കാർഷിക വിളകളും ഇന്ന് ഒരു വ്യവസായിയുടെ കൈയിലാണ്. കാർഷിക നിയമം നടപ്പിലാകുന്നതോടെ ഇത് 80 മുതൽ 90 ശതമാനമായി ഉയരുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിളകൾ കുറഞ്ഞ വിലക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാവും. ആദ്യ നിയമത്തിൽ കോർപ്പറേറ്റുകൾക്ക് എത് വിലയിൽ സാധനങ്ങൾ വാങ്ങാനും അനുമതി നൽകുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.