രാജ്യസഭയിൽ എൻ.ഡി.എ ഭൂരിപക്ഷത്തിനരികെ
text_fieldsന്യൂഡൽഹി: തങ്ങളുടെ പ്രഖ്യാപിത അജണ്ടകൾ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാറിെന പിന്തിരിപ്പിച്ചിരുന്ന ഒരു പ്രതിബന്ധംകൂടി ബി.ജെ.പി മറികടക്കുന്നു. രാജ്യസഭയിലെ അംഗബലത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം വൈകാതെ മേൽക്കൈ നേടും. ജനതാദൾ-യു ഒപ്പം ചേർന്നതോടെയാണ് ബി.ജെ.പി ചേരിയുടെ അംഗബലം വർധിച്ചത്.
മുന്നണിയിലുള്ളവരുടെയും അനുകൂലിക്കുന്നവരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ നിലവിൽ 121 അംഗങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. 245 അംഗ സഭയിൽ 123 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. കൗശലപൂർവമുള്ള ഇടപെടലിലൂടെ സഭയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷത്തെ അതിജീവിച്ച് തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. ജെ.ഡി.യുവിന് 10 അംഗങ്ങളാണുള്ളത്.
മധ്യപ്രദേശിൽ അനിൽ മാധവ് ദവേയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റ് ബി.ജെ.പി ഉറപ്പിക്കുന്നുണ്ട്. കൂടാതെ, കോൺഗ്രസിെൻറ പക്കലുള്ള സീറ്റ് കൈക്കലാക്കാൻ എല്ലാ ശ്രമവും നടത്തുന്നു. എ.െഎ.എ.ഡി.എം.കെ, ബി.ജെ.ഡി, ടി.ആർ.എസ്, വൈ.എസ്.ആർ.സി.പി എന്നീ പാർട്ടികൾക്കുള്ള 26 എം.പിമാരെയും തങ്ങൾക്കൊപ്പം നിർത്താമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.