മായാവതിക്ക് നിർണായകം ആ എട്ടു സീറ്റുകൾ
text_fieldsലഖ്നോ: രണ്ടാംഘട്ടത്തിൽ യു.പിയിൽ തെരഞ്ഞെടുപ്പു നടക്കുന്ന എട്ടുസീറ്റുകൾ മഹാസഖ ്യത്തിനും മായാവതിക്കും നിർണായകം. മായാവതിയുടെ പരമ്പരാഗത ശക്തി സ്രോതസ്സായ ദലിത ് വോട്ടുകൾക്കു വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. നാഗിന, അംറോഹ, അലീഗ ഢ്, ആഗ്ര, ബുലന്ദ്ശഹർ, ഹത്റാസ്, മഥുര, ഫതേപുർ എന്നീ എട്ടുസീറ്റുകളിൽ നാലും പട്ടികജാ തി സംവരണമാണ്. ഇൗ എട്ടുസീറ്റുകളും 2014 ൽ ബി.ജെ.പി വിജയിച്ചതാണ്. ഇത്തവണ ബി.എസ്.പി-എസ്.പി-ആർ.എൽ.ഡി മഹാസഖ്യത്തിെൻറ കരുത്തിൽ വലിയ പ്രതീക്ഷയിലാണ് മായാവതി ഇവിടെ. ആറിടത്തും ബി.എസ്.പിയുടെ സ്ഥാനാർഥികളുമാണ്.
ദലിത് വോട്ടർമാർക്കൊപ്പം ജാട്ടുകൾക്കും ഗുജ്ജറുകൾക്കും മുസ്ലിംകൾക്കും ഇവിടെ ഗണ്യമായ സ്വാധീനമുണ്ട്. നാഗിന, അംറോഹ അലീഗഢ്, ആഗ്ര എന്നിവിടങ്ങളിൽ ദലിത്-മുസ്ലിം വോട്ടുകൾ മാത്രം 40-50 ശതമാനം വരും. ബുലന്ദ്ശഹർ, ഹത്റാസ്, മഥുര, ഫതേപുർ മണ്ഡലങ്ങളാകെട്ട ജാട്ട്, ഗുജ്ജർ സ്വാധീനമേഖലയും. ദലിത്, ജാട്ട്, ഗുജ്ജർ വോട്ടുകളുടെ സമാഹരണം വഴിയാണ് ഇൗ മേഖലയിൽ 2014 ൽ ബി.ജെ.പി നേട്ടം കൊയ്തത്. 2013 ലെ മുസഫർനഗർ കലാപത്തിനു ശേഷം ബി.ജെ.പിക്ക് അതിന് അനായാസം സാധിച്ചിരുന്നു.
ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വർഗീയ വിഭജനം അത്രകണ്ട് സാധ്യമായിട്ടില്ല. അതേസമയം, ദലിത്-മുസ്ലിം വോട്ട് സമാഹരണത്തിനാണ് മഹാസഖ്യത്തിെൻറ ശ്രമം. കനത്ത മത്സരം നേരിടുമെന്ന് ഉറപ്പായതിനാൽ തന്ത്രപൂർവമാണ് ബി.ജെ.പിയുടെ നീക്കങ്ങൾ. സംവരണ മണ്ഡലങ്ങളിലെ രണ്ടു സിറ്റിങ് എം.പിമാരെ ഇതിെൻറ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്.
ദലിത്- ന്യൂനപക്ഷ ഇതര വോട്ടുകൾ എങ്ങനെ മഹാസഖ്യത്തോട് പ്രതികരിക്കുമെന്നതിെൻറ ഉരകല്ലുകൂടിയാണ് രണ്ടാംഘട്ടം. കാര്യമായ മുസ്ലിം സാന്നിധ്യമുള്ള അംറോഹ, അലീഗഢ് തുടങ്ങിയ സംവരണരഹിത മണ്ഡലങ്ങളിലും ബി.ജെ.പി-ബി.എസ്.പി മത്സരം കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.