നിതി ആയോഗിനെ തള്ളി മമത; ഗവേണിങ് കൗൺസിൽ യോഗം ബഹിഷ്കരിക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയും എല്ലാ മുഖ്യമന്ത്രിമാരും ഉൾപ്പെട്ട നിതി ആയോഗ് ഗവേണിങ ് കൗൺസിൽ യോഗം ബഹിഷ്കരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യ മന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായശേഷ ം വിളിച്ചിരിക്കുന്ന കൗൺസിൽ യോഗം ഇൗമാസം 15നാണ്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഫെഡറ ൽ തത്ത്വങ്ങൾക്ക് നിരക്കാത്ത രീതിയിലാണ് ആസൂത്രണ കമീഷൻ പിരിച്ചുവിട്ട് രൂപവത് കരിച്ച നിതി ആയോഗ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമത കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തിക്കാൻ നിതി ആയോഗിന് അധികാരമില്ല. സുഭാഷ് ചന്ദ്രബോസ് ആവിഷ്കരിച്ച് ദീർഘകാലം ഇന്ത്യയിൽ പ്രവർത്തിച്ച ആസൂത്രണ കമീഷൻ അകാരണമായാണ് കഴിഞ്ഞ മോദിസർക്കാർ പിരിച്ചുവിട്ടതെന്നും മുമ്പും കൗൺസിൽ യോഗം ബഹിഷ്കരിച്ചിട്ടുള്ള മമത ചൂണ്ടിക്കാട്ടി.
ബംഗാളിൽ ബി.ജെ.പി-തൃണമൂൽ േപാര് വർധിക്കുന്നതിനിടയിൽ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങും മമത ബഹിഷ്കരിച്ചിരുന്നു. തൃണമൂൽ അക്രമങ്ങളിൽ കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുപ്പിക്കാനുള്ള ബി.ജെ.പി തീരുമാനത്തെ തുടർന്നായിരുന്നു ഇത്.
സംസ്ഥാനങ്ങളുടെ പദ്ധതികളെ സഹായിക്കാൻ സാമ്പത്തികമായ അധികാരമൊന്നും ആസൂത്രണ കമീഷൻ പൊളിച്ച് ഉണ്ടാക്കിയ നിതി ആയോഗിനില്ലെന്ന് മോദിക്ക് അയച്ച കത്തിൽ മമത വിശദീകരിച്ചു. അേതസമയം, പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ നിതി ആേയാഗ് പുനഃസംഘടിപ്പിച്ചു. ഉപാധ്യക്ഷനായി രാജീവ് കുമാർ തുടരും.
വി.കെ. സാരസ്വത്, രമേശ് ചന്ദ്, വി.കെ. പോൾ എന്നിവർ പുതിയ അംഗങ്ങളാണ്. അമിത് ഷാ, നിർമല സീതാരാമൻ, രാജ്നാഥ്സിങ്, നരേന്ദ്രസിങ് തോമർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്.
മമത രാജ്യദ്രോഹി-ബി.ജെ.പി
കൊൽകത്ത: ജൂൺ 15ന് നടക്കുന്ന ‘നിതി ആയോഗ്’ യോഗം ബഹിഷ്കരിക്കാനുള്ള മമത ബാനർജിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി ബംഗാൾ ഘടകം. മമത രാജ്യദ്രോഹിയെപ്പോലെ പെരുമാറുന്നുവെന്നും ബംഗാളിെൻറ വളർച്ച തടസ്സപ്പെടുത്തുകയാണെന്നും സംസ്ഥാന നേതൃത്വം ആരോപിച്ചു. എന്നാൽ, ഉരുളക്കുപ്പേരിയെന്നോണം മറുപടിയുമായി മമത രംഗത്തെത്തി.
ദേശീയതയിലും വികസനത്തിലും ബി.ജെ.പിയെപ്പോലുള്ള വർഗീയ കക്ഷി പാഠം പഠിപ്പിക്കേണ്ടെന്ന് മമത പറഞ്ഞു. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും ‘നിതി ആയോഗ്’ യോഗത്തിനെത്തുേമ്പാൾ മമത മാത്രം മുഖം തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ജെയ് പ്രകാശ് മജൂംദാർ പറഞ്ഞു. തീരുമാനത്തെ എതിർത്തും അനുകൂലിച്ചും വാക്പോര് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.