രാജ്യത്ത് ചൂടു കൂടുന്നു; ജൂൺ വരെ ഉഷ്ണതരംഗ സാധ്യത
text_fieldsന്യൂഡൽഹി: രാജ്യത്ത് ദക്ഷിണേന്ത്യയിലും വടക്കു പടിഞ്ഞാറ് ഇന്ത്യയുടെ ചില ഭാഗങ്ങളിലുമൊഴികെ ജൂൺ വരെ ചൂട് പതിവിലും കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി). ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെ പലദിവസങ്ങളിലും ഉഷ്ണതരംഗമുണ്ടാകുമെന്ന് ഐ.എം.ഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു.
സമതലപ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടിയാലാണ് ഉഷ്ണതരംഗം രേഖപ്പെടുത്തുക. തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയിലും മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രിയിലും കൂടിയാൽ ഉഷ്ണതരംഗമായി കണക്കാക്കും. പതിവ് താപനിലയിൽനിന്ന് 4.5 ഡിഗ്രി സെൽഷ്യസ് വർധിച്ചാലും ഉഷ്ണതരംഗമാകും. 1901നു ശേഷം ഏറ്റവും ചൂടുള്ള ഫെബ്രുവരിയാണ് കടന്നുപോയത്.
എന്നാൽ, മാർച്ചിൽ സാധാരണയിലും കൂടുതൽ മഴ ലഭിച്ചതിനാൽ ചൂടിന് ശമനമുണ്ടായി. കഴിഞ്ഞ വർഷം മാർച്ചിൽ 1901നു ശേഷമുള്ള ഏറ്റവും വലിയ വരൾച്ചയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇത്തവണ ഏപ്രിലിൽ സാധാരണ തോതിൽ മഴ കിട്ടും. ദക്ഷിണ അമേരിക്കയിൽ പസിഫിക് സമുദ്രത്തിൽ വെള്ളം തണുക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമാകുന്നത് ഇന്ത്യയിലെ മൺസൂണിനെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.