മൂടൽമഞ്ഞ്: ചെന്നൈ വിമാനത്താവളത്തിെൻറ പ്രവർത്തനം തടസപ്പെട്ടു
text_fieldsചെന്നൈ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിെൻറ പ്രവർത്തനം തടസപ്പെട്ടു. 50 മീറ്ററിൽ താഴെ മാത്രമാണ് ചെന്നൈ വിമാനത്താവളത്തിൽ നിലവിലെ കാഴ്ചപരിധി. ഇതാണ് പ്രവർത്തനം തടസപ്പെടാൻ കാരണം. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിെൻറ ഭാഗമായി പഴയ സാധനങ്ങൾ ചെന്നൈ നിവാസികൾ കൂട്ടത്തോടെ കത്തിച്ചതാണ് മൂടൽമഞ്ഞിന് കാരണമെന്നാണ് റിപ്പോർട്ട്.
മൂടൽമഞ്ഞിെന തുടർന്ന് പത്തോളം വിമാനങ്ങൾ ബംഗളുരു, ഹൈദരാബാദ്, കോയമ്പത്തൂർ വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. മണിക്കുറുകൾക്ക് ശേഷം മാത്രമേ വിമാനതാവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിലാകു എന്നാണ് അധികൃതർ നൽകുന്ന സൂചന. ചെന്നൈ വായുവിെൻറ മലനീകരണ തോതും ഉയർന്നിട്ടുണ്ട്.
നാല് ദിവസങ്ങളിലായി നടക്കുന്ന പൊങ്കൽ ആഘോഷത്തിെൻറ ഭാഗമായി തമിഴ്നാട്ടിൽ വീട്ടിലെ പഴയ സാധനങ്ങൾ കത്തിക്കാറുണ്ട്. ഇത്തരത്തിൽ നഗരവാസികൾ പഴയ സാധനങ്ങൾക്ക് കൂട്ടത്തോടെ തീയിട്ടതാണ് മൂടൽമഞ്ഞിനും മലിനീകരണത്തിനും കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.