ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയും- ഉദ്ധവ് താക്കറെ
text_fieldsന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബി.ജെ.പി നിർത്തണം. ബി.ജെ.പി ശക്തരാണ്, അവർക്ക് രാമക്ഷേത്രം നിർമാണം നടത്താൻ സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എെൻറ അയോധ്യ സന്ദർശനത്തിൽ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ് ഇവിടെ എത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ രാമ മന്ത്രം ജപിക്കും. പിന്നീട് ഇതിനെക്കുറിച്ചൊന്നും പറയാതെ നിശബ്ദത പാലിക്കും- ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
രാമനിലും രാമക്ഷേത്ര നിർമാണത്തിലും വിശ്വസിക്കുന്നുണ്ടെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാൽ, അദ്ദേഹത്തിെൻറ ആഗ്രഹം യാഥാർഥ്യമാവുന്നില്ലെന്നതാണ് പ്രശ്നമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.