കോൺഗ്രസിനെ കളിയാക്കി മുൻ വക്താവ്; പാർട്ടി നടത്തുന്നത് ദുർബലമായ യുദ്ധം
text_fieldsകോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് പാർട്ടി അംഗവും മുൻ വക്താവുമായ സജ്ഞയ്ഛാ. കോൺഗ്രസിെൻറ പ്രവർത്തനങ്ങളെ ബി.ജെ.പിയുമായി താരതമ്യംചെയ്താണ് അദ്ദേഹം വിമർശിക്കുന്നത്. ഇലക്ഷൻ രംഗത്തും പ്രതിഛായ വർധനവിവും ബി.ജെ.പിയെ അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസമായ ലെബ്രോൺ ജയിംസുമായാണ് താരതമ്യം ചെയ്തത്. അതുവച്ചു നോക്കുേമ്പാൾ കോൺഗ്രസിേൻറത് തണുത്തതും തീരുമാനമെടുക്കാനാകാത്തതും സമയം കൊല്ലിയുമായ നയങ്ങളാണെന്നും ഛാ ഒരു ലേഖനത്തിൽ കുറിച്ചു.
അടുത്ത കാലത്താണ് സജ്ഞയ് ഛായെ കോൺഗ്രസ് പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റിയത്. മുഴുവൻ സമയ ദേശീയ പ്രസിഡൻറിനെപോലും തെരഞ്ഞെടുക്കാൻ പാർട്ടിക്കായിട്ടില്ല. അപ്പുറത്തുള്ളതാകെട്ട കരുത്തുറ്റ നേതൃത്വമുള്ള പാർട്ടിയാണ്. പ്രതിപക്ഷം ദുർബലമായതാണ് രാജ്യത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറിച്ചു. 2019െല തോൽവിക്കുശേഷം രാഹുൽ രാജിവച്ചതിൽപിന്നെ സോണിയ ഗാന്ധിയാണ് കോൺഗ്രസ് പ്രസിഡൻറിെൻറ ചുമതലവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.