തമിഴ്നാട് തെരഞ്ഞെടുപ്പ്: മുസ്ലിംലീഗിന് മൂന്ന് സീറ്റ്, കോണി ചിഹ്നത്തിൽ മത്സരിക്കും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിലെ മുസ്ലിംലീഗിന്(െഎ.യു.എം.എൽ) മൂന്ന് സീറ്റും 'തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴക'ത്തിെൻറ രാഷ്ട്രീയ രൂപമായ 'മനിത നേയ മക്കൾ കക്ഷി'ക്ക് രണ്ട് സീറ്റും നൽകാൻ ധാരണയായി.
തിങ്കളാഴ്ച ൈവകീട്ട് ചെന്നൈ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിെൻറ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു. മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രഫ.കെ.എം.കാദർ മൊയ്തീൻ, മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ് പ്രഫ.എം.എച്ച്.ജവഹറുല്ല തുടങ്ങിയവർ സംബന്ധിച്ചു. മുസ്ലിംലീഗ് 'കോണി' ചിഹ്നത്തിലാണ് മൽസരിക്കുക. തുടർച്ചയായി നടന്ന രണ്ടാം ഘട്ട ചർച്ചയിലാണ് സീറ്റ് ധാരണയായത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിലും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കടയനല്ലൂർ മണ്ഡലത്തിൽ നിന്നും മുഹമ്മദ് അബൂബക്കറാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസുമായുള്ള സീറ്റ് ധാരണക്ക് മാർച്ച് മൂന്നിന് അന്തിമ തീരുമാനം ഉണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 41 സീറ്റുകളാണ് അനുവദിച്ചത്. ഇതിൽ എട്ട് സീറ്റുകളിൽ വിജയിച്ചു. ഇത്തവണ പരമാവധി 25 സീറ്റുകൾ വരെ ലഭ്യമാവുെമന്നാണ് സൂചന. ഇടത് കക്ഷികളുമായുള്ള ചർച്ചക്ക് നാളെ തുടക്കമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.