'ഞാൻ ഗാന്ധിയൻ തത്വങ്ങൾ പിന്തുടരുന്ന ആൾ'; ശിക്ഷ വിധിക്കാനിരിക്കെ കശ്മീർ വിഘടനവാദി നേതാവ് കോടതിയിൽ
text_fieldsന്യൂഡൽഹി: താൻ ഗാന്ധിയൻ തത്വങ്ങൾ പിന്തുടരുന്നയാളാണെന്ന് തീവ്രവാദ ഫണ്ടിങ് കേസിലെ പ്രതിയും കശ്മീർ വിഘടനവാദി നേതാവുമായ യാസിൻ മാലിക്. കേസിൽ ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതി വിധി പറയാനിരിക്കെയാണ് മാലിക്കിന്‍റെ പ്രതികരണം.
ആയുധങ്ങൾ ഉപേക്ഷിച്ചതിന് ശേഷം ഞാൻ മഹാത്മ ഗാന്ധിയുടെ തത്വങ്ങൾ പിന്തുടർന്നു. കശ്മീരിൽ അക്രമരഹിത രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്നും യാസിൻ മാലിക് കോടതിയിൽ വ്യക്തമാക്കി.
യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്നായിരുന്നു എൻ.ഐ.എയുടെ ആവശ്യം. അതേസമയം, കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും പരമാവധി ശിക്ഷ വധശിക്ഷയുമാണ്. കോടതി ഇന്ന് ഉച്ചക്ക് 3.30 വിധി പറയും.
യാസിൻ മാലിക്കിന്റെ ശിക്ഷാവിധി കണക്കിലെടുത്ത് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. തീവ്രവാദ ഫണ്ടിങ് കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും യാസിൻ മാലിക് സമ്മതിച്ചിരുന്നു.
മെയ് 19ന് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് പ്രത്യേക ജഡ്ജി പ്രവീൺ സിങ് വിധിച്ചു. തുടർന്ന് പിഴ ചുമത്തുന്നതിന് അദ്ദേഹത്തിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണമെന്ന് എൻ.ഐ.എയോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.