Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപ്പിയാനിൽ...

ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

text_fields
bookmark_border
ഷോപ്പിയാനിൽ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
cancel

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. പുലർച്ചെ സൈന്യവും പൊലീസും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ച മൂന്നുപേരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പ്രദേശവാസികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണെന്ന് സൈന്യം അറിയിച്ചു. പ്രതികളിൽ നിന്ന് എ.കെ 47 തോക്കുകളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shopian districtthree terroristsJ-K encounter
News Summary - J-K encounter: Three terrorists neutralised by security forces in Shopian district
Next Story