Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ...

ജമ്മു കശ്​മീരിൽ മണ്ണിടിച്ചിൽ; കുടുംബത്തിലെ അഞ്ച​്​ പേർ മരിച്ചു

text_fields
bookmark_border
ജമ്മു കശ്​മീരിൽ മണ്ണിടിച്ചിൽ; കുടുംബത്തിലെ അഞ്ച​്​ പേർ മരിച്ചു
cancel

ജമ്മു കശ്​മീർ: ജമ്മു കശ്​മീരി​െല ഡോഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന്​ തിങ്കളാഴ്​ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. രണ്ട്​ പുരുഷൻമാരും രണ്ട്​ സ്​ത്രീകളും ഒരു കുട്ടിയുമാണ്​ മരിച്ചത്​.​ ഇവരു​െട വീടിനു മുകളിലേക്ക്​ മണ്ണിടിഞ്ഞു വീണതി​െന തുടർന്നാണ്​ അപകടം.

മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ നാല്​ ലക്ഷം രൂപ ധനസഹായമായി അനുവദിച്ചതായി ഡോഡ ഡെപ്യൂട്ടി കമീഷണർ സിമ്രാൻദീപ്​ സിങ്​ അറിയിച്ചു. തകർന്ന വീട്​ പുനർ നിർമിക്കുന്നതിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്​. കഴിഞ്ഞ രണ്ടു ദിവസമായി ഡോഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്​. ഇതേ തുടർന്ന്​ ജില്ലയിലെ സ്​കൂളുകൾക്ക്​ അവധി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirheavy rainmalayalam newslandslides
News Summary - J-K: Family of five killed in landslide -india news
Next Story