കശ്മീരിൽ വ്യക്തിഗത ആയുധ ലൈസൻസ് റദ്ദാക്കി
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ 2017 ജനുവരി ഒന്നു മുതൽ 2018 ഫെബ്രുവരി 23 വരെ അനുവദിച്ച വ്യക്തിഗത ആയുധ ലൈസൻസുകൾ റദ്ദാക്കി. ആയുധം കൈവശം വെക്കുന്നതിനുള്ള 2016 ലെ നിയമ പ്രകാരമാണ് ഇൗ കാലയളവിൽ അനുവദിച്ച ലൈസൻസുകൾ റദ്ദാക്കിയത്. പരിശോധനകളില്ലാതെ ആയുധ ലൈസൻസ് അനുവദിച്ചുവെന്ന് കണ്ടതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്. അടുത്ത ഒരു ഉത്തരവുണ്ടാകുന്നതു വരെ ആയുധ ലൈസൻസ് അനുവദിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
കിഷ്ത്വാർ, കുപ്വാര, ഗന്ദേർബൽ, ലെഹ്, രജൗരി, രംബാൻ, റേസി, ഉദ്ദംപൂർ എന്നീ ജില്ലകളിൽ 2017 മുതൽ 2018 ഫെബ്രുവരി വരെ അനുവദിച്ച എല്ലാ വ്യക്തിഗത ആയുധ ൈലെസൻസുകളും പിൻവലിക്കണമെന്നും ഇവ പരിശോധിക്കണമെന്നും ഇൗ ജില്ലകളിൽ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്. മറ്റ് ജില്ലകളിൽ ലൈസൻസ് അനുവദിക്കുേമ്പാൾ ജില്ലാ മജിസ്ട്രേറ്റുമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഉത്തരവിലുണ്ട്.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെതാണ് ഉത്തരവ്. പരിശോധന കൂടാതെ ലൈസൻസ് അനുവദിച്ചുവെന്ന വിഷയം അന്വേഷണത്തിനും തുടർ നടപടികൾക്കുമായി സംസ്ഥാന വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് സമർപ്പിക്കണമെന്ന് ഡിവിഷണൽ കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.