കശ്മീർ തദ്ദേശ തെരഞ്ഞെടുപ്പിൽ പെങ്കടുക്കാൻ പാർട്ടികളോട് ആഭ്യന്തര മന്ത്രിയുടെ അഭ്യർഥന
text_fieldsജമ്മു: പ്രമുഖ പാർട്ടികളുടെ ബഹിഷ്കരണ ആഹ്വാനത്തിനിടെ, ജമ്മു-കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും പെങ്കടുക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ ഉറപ്പാക്കുന്ന ഭരണഘടനയിലെ 35എ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിെൻറ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാഷനൽ കോൺഫറൻസും പിന്നാലെ പി.ഡി.പിയും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച് സി.പി.എമ്മും രംഗത്തുവന്നിട്ടുണ്ട്. മുഖ്യധാര പാർട്ടികളുടെ എതിർപ്പ് വകവെക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള ബി.ജെ.പി സർക്കാറിെൻറ തീരുമാനം ധാർഷ്ട്യമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗുലാം നബി മാലിക് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.