ജാദവ് കേസ്: കോടതി വിധി ഇന്ന്
text_fieldsന്യൂഡൽഹി: ചാരനെന്ന് ആരോപിച്ച് പാകിസ്താൻ സൈനിക കോടതി വധശിക്ഷ വിധിച്ച മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിെൻറ കേസിൽ അന്തർദേശീയ നീതിന്യായ കോടതി വ്യാഴാഴ്ച വിധി പറയും. ഇന്ത്യയും പാകിസ്താനും തങ്ങളുടെ വാദങ്ങൾ കോടതി മുമ്പാകെ ശക്തമായി ഉന്നയിച്ച് മൂന്നു ദിവസത്തിനുശേഷമാണ് േലാകം, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധിപ്രഖ്യാപനം. വൈകീട്ട് 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം. പാക് സൈനിക കോടതിയുടെ വധശിക്ഷ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് േകസ് പരിഗണിച്ചപ്പോൾതന്നെ ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, അന്തർദേശീയ കോടതി വിധി പ്രഖ്യാപിക്കുംമുമ്പ് കുൽഭൂഷൺ ജാദവിനെ മരണത്തിന് ഇരയാക്കുമെന്ന ആശങ്കയും ഉയർത്തിക്കാട്ടി.
46കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് പാകിസ്താൻ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സൈനിക കോടതി വധശിക്ഷ വിധിക്കുകയും ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവരുകയും ചെയ്തതോടെ ലോകശ്രദ്ധ നേടി. അതേസമയം, പാകിസ്താനെതിരെ ഇന്ത്യ നൽകിയ പരാതി മേയ് എട്ടിന് അന്തർദേശീയ േകാടതി പരിഗണിച്ചിരുന്നു.
വ്യക്തമായ തെളിവില്ലാതെ, തികച്ചും ഏകപക്ഷീയമായി നടത്തിയ വിചാരണ 1963ലെ വിയന കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ഇന്ത്യയുടെ പ്രധാന വാദം. 16 തവണ അപേക്ഷ നൽകിയിട്ടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി നൽകാത്തതും ഇന്ത്യ ഉന്നയിച്ചു. എന്നാൽ, ജാദവ് ചാരനാണെന്നും ചാരന്മാരുടെ കാര്യത്തിൽ വിയന കരാർ വ്യവസ്ഥകൾ ബാധകമല്ലെന്നുമാണ് പാകിസ്താെൻറ മറുവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.