ജാദവ്പൂരിലെ വിദ്യാർഥി ക്രൂരമായി റാഗിങ്ങിനും ലൈംഗിക പീഡനത്തിനും ഇര; അന്വേഷണം അട്ടിമറിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രതികൾ ചർച്ച നടത്തിയെന്ന് പൊലീസ്
text_fieldsകൊൽക്കത്ത: ജാദവ്പൂർ സർവകലാശാലയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ട വിദ്യാർഥി റാഗിങ്ങിന് ഇരയായെന്ന് റിപ്പോർട്ട്. മരണപ്പെടുന്നതിന് മുമ്പേ വിദ്യാർഥിയെ ഹോസ്റ്റലിന്‍റെ രണ്ടാം നിലയിലൂടെ നഗ്നനാക്കി നടത്തിയതായും കൊൽക്കത്ത പൊലീസ് പറഞ്ഞു. വിദ്യാർഥി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുൾപ്പെടെയുള്ള 12 പേരടങ്ങുന്ന സംഘം വിദ്യാർഥിക്കെതിരായ എല്ലാ അതിക്രമങ്ങളിലും സജീവ പങ്കാളികളായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
"വിദ്യാർഥി ക്രൂരമായ റാഗിങ്ങിന് ഇരയാകുകയും, ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോറിഡോറിലൂടെ വിദ്യാർഥിയെ നഗ്നനാക്കി നടത്തിയിരുന്നു. ഇതിനെല്ലാം കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്" - പൊലീസ് അറിയിച്ചു. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളുൾപ്പെട്ട സംഘം കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾക്കും ചർച്ചകൾക്കുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യം പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുകയാണ്. റാഗിങ്ങ് നടന്നുവെന്നത് മറച്ചുവെക്കാനായിരുന്നു പ്രതികളുടെ ശ്രമം.
ആഗസ്റ്റ് ഒമ്പതിനായിരുന്നു വിദ്യാർഥി ഹോസ്റ്റലിന്‍റെ രണ്ടാം നിലയിൽ നിന്നും ചാടുന്നത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.