‘ജയ അമിതാഭ് ബച്ചൻ’ എന്ന് സ്വയം വിളിച്ച് ജയ ബച്ചൻ; രാജ്യസഭയിൽ കൂട്ടച്ചിരി
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ ഭർത്താവ് അമിതാഭ് ബച്ചന്‍റെ പേര് ചേർത്ത് തന്നെ ‘ജയ അമിതാഭ് ബച്ചൻ’ വിളിച്ചത് എതിർത്ത് ദിവസങ്ങൾക്കകം അതേ രീതിയിൽ തന്നെ സ്വന്തം പേര് പറഞ്ഞ് ജയ ബച്ചൻ എം.പി. ഇത് കേട്ട് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ അടക്കം പൊട്ടിച്ചിരിക്കുകയും ചെയ്തു.
ദിവസങ്ങൾക്ക് മുമ്പാണ് രാജ്യസഭയിൽ തന്നെ ഭർത്താവിന്‍റെ പേര് ചേര്‍ത്ത് വിളിച്ചത് സമാജ്‌വാദി പാർട്ടി എം.പിയായ ജയ എതിർത്തത്. സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു ജയാ ബച്ചന്‍.
ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി എന്നാണ് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങ് അഭിസംബോധന ചെയ്തത്. ഇതിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.
ഇത് നടന്ന് ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ, രാജ്യസഭാ അധ്യക്ഷനോട് സംസാരിക്കവെ, ‘ഞാന്‍ ജയ അമിതാഭ് ബച്ചന്‍, അങ്ങയോട് ചോദിക്കുന്നു’ എന്ന് പറഞ്ഞ് സംസാരം തുടങ്ങുകയായിരുന്നു. ഇതുകേട്ട് പ്രതിപക്ഷ അംഗങ്ങളടക്കം പൊട്ടിച്ചിരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.