വ്യാജ കത്ത്: ജഗ്ദീഷ് ടൈറ്റ് ലർ, അഭിഷേക് വർഷ കുറ്റമുക്തർ
text_fieldsന്യൂഡൽഹി: 2009ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മാക്കന്റെ വ്യാജ ലെറ്റർഹെഡുണ്ടാക്കി കത്തയച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ, ആയുധ ഇടപാടുകാരൻ അഭിഷേക് വർമ എന്നിവരെ ഡൽഹി കോടതി കുറ്റമുക്തരാക്കി.
പ്രോസിക്യൂഷന് കേസ് സംശയമില്ലാതെ തെളിയിക്കാനായില്ലെന്ന് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. 2009ൽ അജയ് മാക്കൻ കൊടുത്ത പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. വർമ വ്യാജ ലെറ്റർഹെഡുണ്ടാക്കി മാക്കന്റെ പേരിൽ അന്നത്തെ പ്രധാനമന്ത്രിക്ക് കത്തു തയാറാക്കുകയായിരുന്നു.
ബിസിനസ് വിസ ചട്ടങ്ങൾ ലഘൂകരിക്കണമെന്നായിരുന്നു ആവശ്യം. ഇത് ടൈറ്റ്ലറുമായി ചേർന്നാണ് വർമ നടപ്പാക്കിയതെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.