പണ്ഡിറ്റുകളുെട കൂട്ടപലായനത്തിന് ഉത്തരവാദി ജഗ്മോഹൻ
text_fieldsന്യൂഡൽഹി: കശ്മിരിൽനിന്ന് പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിെൻറ ഉത്തരവാദി ഗവർണറായിരുന്ന ജഗ്മോഹനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സെയ്ഫുദ്ദീൻ സോസ്. ‘കശ്മിർ: ഗ്ലിംസസ് ഒാഫ് ഹിസ്റ്ററി ആൻഡ് ദ സ്റ്റോറി ഒാഫ് സ്ട്രഗ്ൾ’ എന്ന അദ്ദേഹത്തിെൻറ പുസ്തത്തിലാണ് ഇൗ വിവരങ്ങൾ. കശ്മീർ വിഷയത്തിലെ നിരവധി പരാമർശങ്ങൾ പുസ്തകം ഇറങ്ങുന്നതിനുമുമ്പുതന്നെ വിവാദമുയർത്തി.
പ്രസാധകരായ രൂപ പബ്ലിക്കേഷൻസിെൻറ അനുമതിയോടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവിട്ടു. പണ്ഡിറ്റുകളുെട കൂട്ടപലായനം, കശ്മിരിയത്ത് എന്ന ആദർശത്തിനുതന്നെ കോട്ടംവരുത്തി. വിഷയത്തിൽ തീവ്ര നിലപാട് സൂക്ഷിക്കുന്നവരുമായി സംസാരിച്ചപ്പോൾ ഉത്തരവാദി അന്നത്തെ ഗവർണർ ജഗ്മോഹനാണെന്ന മറുപടിയാണ് ലഭിച്ചത്. താഴ്വരയിലെ പേടിപ്പെടുത്തുന്ന സാഹചര്യങ്ങളിൽനിന്ന് പണ്ഡിറ്റുകൾ സ്വയം പാലായനം ചെയ്തതാണെന്ന് ചില ആളുകൾ പറഞ്ഞു. പണ്ഡിറ്റുകൾ ഒഴിഞ്ഞു പോയപ്പോൾ അതു തടയാൻ മുസ്ലിംകൾ ഒന്നും ചെയ്തില്ലെന്ന് ചിലർ പറഞ്ഞതായുമുണ്ട്.
1990കളിൽ ഒന്നും നിയന്ത്രണ വിധേയമായിരുന്നില്ല. ജഗ്മോഹന് രണ്ടാം തവണയും ഗവർണർ സ്ഥാനം നൽകിയതോടെ കൂട്ടപലായനത്തിെൻറ നാളുകൾക്കാണ് താഴ്വര സാക്ഷ്യം വഹിച്ചതെന്ന് നിരവധി പേർ വെളിപ്പെടുത്തി. 1990 ജനുവരി 19നാണ് ജഗ്മോഹൻ രണ്ടാം തവണയും ഗവർണറായത്. മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കാനാണ് ജഗ്മോഹനെ ജമ്മു-കശ്മീരിലേക്ക് അയച്ചതെന്ന് ചില ആളുകൾ സംശയിച്ചു. പണ്ഡിറ്റുകൾക്ക് ജമ്മുവിലേക്കും മറ്റും ഒഴിഞ്ഞുപോകാൻ സുരക്ഷിത വഴിയൊരുക്കിയത് ജഗ്മോഹനാണ്. പൊലീസ് അതിന് സംരക്ഷണം നൽകി.
ഉരുക്കുമുഷ്ടികൊണ്ട് കാര്യങ്ങൾ ശരിയാകുമെന്ന് അദ്ദേഹം കരുതി. എന്നാൽ, ഒരു ഫലവും ഉണ്ടാക്കിയില്ല. ’90 മേയിൽ അദ്ദേഹത്തെ കേന്ദ്രം നീക്കി. സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം ’90 ജൂലൈ ആറിന് കൊണ്ടുവന്നു. കശ്മീരിൽ പണ്ഡിറ്റുകൾ മോശം പെരുമാറ്റം നേരിടുന്നതായി ജഗ്മോഹൻ മനസ്സിൽ കരുതി. അതിനുള്ള പ്രേരണ അദ്ദേഹത്തിെൻറ ഗുരു തേജ് ബഹാദൂർ ആയിരുന്നു. 95 ഡിസംബർ 24ന് ഹിന്ദുസ്ഥാൻ ടൈംസിൽ ജഗ്മോഹൻ എഴുതിയ ലേഖനത്തിൽ ഇൗ കാര്യം വ്യക്തമാണെന്നും സോസ് പറയുന്നു. കശ്മീരികളുടെ ആദ്യ പരിഗണന ‘സ്വാതന്ത്ര്യ’മാണ് എന്ന പാകിസ്താൻ മുൻ ഭരണാധികാരി പർവേശ് മുശർറഫിെൻറ അഭിപ്രായെത്ത സോസ് പിന്തുണക്കുന്നുണ്ട്. ഹുർറിയത്തുമായി ചർച്ചക്ക് കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.