ജയ് കിസാൻ -അതിശൈത്യത്തിലും കത്തിപ്പടർന്ന പ്രതിഷേധാഗ്നിയിൽ എരിഞ്ഞടങ്ങിയത് ഭരണകൂട ധാർഷ്ട്യം
text_fieldsകടുത്ത തണുപ്പിലും കത്തിപ്പടരുന്ന പ്രതിഷേധാഗ്നിയെ അതിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനും ബി.ജെ.പിക്കും കഴിഞ്ഞില്ല. കനത്ത മഞ്ഞിനെയും കോവിഡ് മഹാമാരിയെയും അവഗണിച്ചായിരുന്നു കർഷകരുടെ മുന്നേറ്റം. ആ മുന്നേറ്റത്തിൽ അവസാനം മോദി ഭരണകൂടത്തിന് അടിതെറ്റി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മോദി ഭരണകൂടം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പോരാട്ടരംഗത്തിറങ്ങിയത്. തങ്ങളുടെ വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കോർപറേറ്റുകൾക്ക് കർഷകരെ അടിയറവു വെക്കരുതെന്നും അവർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിശ്ചയദാർഢ്യവും അവർ പങ്കുവെച്ചു.
നവംബർ 26ന് ആയിരക്കണക്കിന് കർഷകർ ദില്ലി ചലോ മാർച്ചിലൂടെ രാജ്യതിർത്തിയിലെത്തി. നവംബർ 26ന് കർഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി ലക്ഷകണക്കിന് ആളുകൾ പെങ്കടുത്ത പൊതു പണിമുടക്ക് നടന്നു. വൻ ബാരിക്കേഡുകളും കിടങ്ങുകളും തീർത്തായിരുന്നു കർഷക മാർച്ച് നേരിടാൻ കേന്ദ്രസർക്കാറും പൊലീസും ഒരുങ്ങിയിരുന്നത്. കൂടാതെ കർഷക സംഘടനകൾ ഹരിയാനയിലേക്കും ഡൽഹിയിലേക്കും പ്രവേശിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളിലെ നിയമപാലകർക്കും പൊലീസിനും ഉത്തരവ് നൽകുകയും ചെയ്തു. കർഷകരെ ജലപീരങ്കികൾ, കണ്ണീർ വാതകം, ലാത്തി എന്നിവ ഉപയോഗിച്ചാണ് നേരിട്ടത്. ഇതോടെ ഡൽഹി അതിർത്തികളായ സിംഘു, ടിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ അവർ തമ്പടിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർ കർഷക പ്രക്ഷോഭ വേദിയിലെത്തി.
ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധം എവിടെ സംഘടിപ്പിക്കണമെന്ന്, ഭരണകൂടം തന്നെ തീരുമാനിക്കുമെന്ന നിലപാടായിരുന്നു തുടക്കത്തിൽ കേന്ദ്രത്തിന്. സമരം നടത്തുന്നത് 'അർബൻ നക്സലുകൾ' ആണെന്ന ആരോപണവും ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടായി. ആ ധാർഷ്ട്യത്തെ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിയാണ് കർഷകർ ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചത്.
അതി ശൈത്യത്തിൽ കാൽനടയായും ട്രാക്ടറുകളിലും കിലോമീറ്ററുകൾ താണ്ടി, ഡൽഹി അതിർത്തിയിലെത്തിയ കർഷകരെ പേടിപ്പിച്ചോടിക്കാനായിരുന്നു ഭരണകൂടത്തിെൻറ നീക്കം. 70 കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ് ഭൂരിഭാഗം കർഷകരും. എന്നാൽ പ്രായം പോലും പരിഗണിക്കാതെ ഭീകരവാദികളെയെന്ന പോലെ ഭരണകൂടം അവരെ കൈകാര്യം ചെയ്തു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്തിരിഞ്ഞ് മടങ്ങില്ലെന്ന കർഷകരുടെ നിലപാട് ബി.ജെ.പിയെയും ഭരണകൂടത്തെയും ചൊടിപ്പിച്ചു.
റോഡുകൾ വലിയ കിടങ്ങുകളാക്കി. ദേശീയപാതയിൽ വരെ മൺമതിലുകൾ ഉയർന്നു. ബാരിക്കേഡുകൾ കൊണ്ട് കോട്ട കെട്ടി ഉയർത്തിയതിനൊപ്പം ജലപീരങ്കികളും കണ്ണീർ വാതകവും ഗ്രനേഡുകളും കർഷകരുടെ നെഞ്ചിലേക്ക് തറപ്പിച്ചു. എന്നാൽ തങ്ങൾ മണ്ണിൽ പണിയെടുക്കുന്ന കർഷകരാണെന്നും ജീവനെ പോലും ഭയമില്ലെന്നും വ്യക്തമാക്കി കർഷകർ മുേമ്പാട്ടു കുതിച്ചു. ഡൽഹി-ഹരിയാന അതിർത്തിയിൽ തമ്പടിച്ചു.
പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ കർഷകരാണ് ഡൽഹി അതിർത്തിയിലേക്ക് ഒഴുകിയെത്തിയത്. കർഷകർക്ക് പിന്തുണയുമായി മറ്റു സംസ്ഥാനങ്ങളിൽനിന്നും കർഷകർ സമരവേദിയിെലത്തി. കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.
2020 സെപ്റ്റംബറിലാണ് ഇന്ത്യൻ പാർലമെൻറ് മൂന്ന് കാർഷിക നിയമങ്ങളും പാസാക്കുന്നത്. 'കർഷക വിരുദ്ധ നിയമങ്ങ'ളെന്നായിരുന്നു കർഷകർ ഈ നിയമങ്ങളെ വിശേഷിപ്പിച്ചത്. കോർപറേറ്റുകൾക്ക് കർഷകരെ അടിയറവെക്കുന്നതായിരുന്നു മൂന്ന് കാർഷിക നിയമങ്ങളും.
11 വട്ട ചർച്ചകൾ കേന്ദ്രവും കർഷകരും തമ്മിൽ നടത്തിയെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല. ജനുവരി 26ന് ചെേങ്കാട്ടയിലടക്കം നടന്ന അക്രമങ്ങളിലൂടെ കർഷകരെ അടിച്ചൊതുക്കാനും കേന്ദ്രസർക്കാർ മടികാണിച്ചില്ല. ആയിരക്കണക്കിന് കർഷകർക്കാണ് പ്രക്ഷോഭവേദിയിൽ ജീവൻ നഷ്ടമായത്. ജീവിക്കാൻ നിവൃത്തിയില്ലാതായതോടെ നിരവധി കർഷകർ പ്രക്ഷോഭവേദിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു. കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെ എതിർത്തവരെ കൊലപ്പെടുത്താനും ബി.ജെ.പി വക്താക്കൾ മടിക്കാണിച്ചില്ല. അതിന് ഉദാഹരണമാണ് യു.പി ലഖിംപൂരിലെ കർഷകക്കൊല.
പോരാട്ടങ്ങൾക്കൊടുവിൽ കർഷകരുടെ പ്രക്ഷോഭത്തിന് കേന്ദ്രസർക്കാറിന് അടിതെറ്റുമെന്ന് സ്വയം തോന്നിക്കാണണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മുന്നിൽ കണ്ടാകണം 'കാർഷിക നിയമങ്ങളുമായി മുന്നോട്ടെന്ന' കേന്ദ്രസർക്കാറിെൻറ വാദത്തിൽ ഉറച്ചുനിൽക്കാൻ കഴിയാതെ പോയത്. കർഷകരുടെ മാത്രം വിജയമാണ് ഈ േകന്ദ്രസർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.