ജയ് ഷാ വിവാദം: അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ; ബി.ജെ.പി കൂടുതൽ പ്രതിരോധത്തിൽ
text_fieldsന്യൂഡൽഹി: അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പി നേതൃത്വം കൂടുതൽ പ്രതിരോധത്തിലേക്ക്. വിവാദത്തിൽ ഒന്നിലധികം വകുപ്പുകൾ ഉൾപെട്ടതിനാൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു.
പാർട്ടി പ്രസിഡൻറിനെതിരായ ആരോപണത്തെ പ്രതിരോധിക്കാൻ വാർത്തസമ്മേളനം വിളിച്ച കേന്ദ്രമന്ത്രിയുടെ നടപടിയെ വിമർശിച്ച അദ്ദേഹം, ബി.ജെ.പിക്ക് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറയാനുള്ള ധാർമിക അടിത്തറ നഷ്ടപ്പെെട്ടന്നും തുറന്നടിച്ചു. അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയപ്പോൾ സി.പി.െഎയും ഇക്കാര്യത്തിൽ സർക്കാറിനെ വിമർശിച്ചു. അതേസമയം, ജയ് ഷാ ‘ദ വയറി’ന് എതിരെ മാനനഷ്ട കേസ് നൽകിയെങ്കിലും കേസ് പരിഗണിച്ചേപ്പാൾ അഭിഭാഷകൻ ബുധനാഴ്ച ഹാജരായില്ല. തുടർന്ന് കേസ് അഹ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതി ഒക്ടോബർ 11ലേക്ക് മാറ്റി.
ജയ് ഷാക്ക് ഉൗർജ മന്ത്രാലയം വായ്പ നൽകിയതും അതിനെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ന്യായീകരിച്ചതും നൽകുന്ന സൂചന എന്തോ കുഴപ്പമുണ്ടെന്ന് തന്നെയാണെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി കേസിൽ ഹാജരാകുന്നത് മുെമ്പങ്ങും നടക്കാത്തതാണ്. കോടതിയുടെ പരിഗണനയിലായതിനാൽ വാർത്തയുടെ യോഗ്യതയെ കുറിച്ച് താൻ പറയുന്നില്ലെന്ന് പ്രതികരിച്ച അദ്ദേഹം, ജയ് ഷായെ ന്യായീകരിക്കാൻ ഒരു കേന്ദ്രമന്ത്രി ചാടിയിറങ്ങിയത് മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണെന്ന് പരിഹസിച്ചു. പിയൂഷ് ഗോയൽ കേന്ദ്രമന്ത്രിയാണ്. അദ്ദേഹം ജയ് ഷായുടെ സ്ഥാപനത്തിെൻറ ചാർേട്ടഡ് അക്കൗണ്ടൻറല്ല. ഇതുപോലെ യു.പിയിലെ ഒരു മന്ത്രിയും ന്യായീകരിക്കാൻ ചാടിയിറങ്ങി. ഇതൊന്നും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു -സിൻഹ പറഞ്ഞു.
അഴിമതി കാര്യത്തിൽ കഴിഞ്ഞ യു.പി.എ ഭരണത്തിൽനിന്ന് വ്യത്യസ്തമായി കർശന നിലപാടാണ് പുലർത്തുന്നതെന്നാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും പറയുന്നതെങ്കിലും ജയ് ഷാ കേസ് ബി.ജെ.പി ഉൾപ്പെടുന്ന അഴിമതി കേസുകളിൽ ഒന്ന് മാത്രമാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. ജയ് ഷായുടെ കമ്പനിയിലെ ഇടപാടുകൾ മോദി സർക്കാർ അന്വേഷിക്കണമെന്ന് സി.പി.എം മുഖപത്രമായ പീപ്ൾസ് ഡെമോക്രസി എഡിറ്റോറിയലിൽ പറഞ്ഞു. ലളിത് മോദി വിഷയത്തിൽ വസുന്ധര രാജെ സിന്ധ്യക്ക് എതിരെ അന്വേഷണം നടത്താത്തത് ഒാർമിപ്പിച്ച സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, ബി.ജെ.പി നേതാക്കൾക്ക് എതിരെ അന്വേഷണം നടത്തില്ലെന്ന് ട്വിറ്ററിൽ പരിഹസിച്ചു.
അപകീർത്തിക്കേസ്; വാദം കേൾക്കൽ മാറ്റി
അഹ്മദാബാദ്: ഗുരുതര അഴിമതിക്കഥകൾ പുറത്തുകൊണ്ടു വന്ന ‘ദ വയർ’ വാർത്ത വെബ്സൈറ്റിനെതിരെ ബി.െജ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ അപകീർത്തിക്കേസിൽ വാദം കേൾക്കുന്നത് ചീഫ് മെേട്രാപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മാറ്റി. ജയ് ഷാക്ക് വേണ്ടി ഹാജരാകേണ്ട മുതിർന്ന അഭിഭാഷകൻ എസ്.വി. രാജുവിെൻറ അസാന്നിധ്യം ചൂണ്ടിക്കാണിച്ചാണ് മജിസ്ട്രേറ്റ് എസ്.കെ. ഗധ്വി കേസ് 16ലേക്ക് മാറ്റിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് രാജു ഹൈകോടതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.