ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും
text_fieldsഅഹമ്മദാബാദ്: അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന വാർത്തക്കെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. അഹമ്മദാബാദിലെ അഡിഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണു വാദം കേൾക്കുക. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ജയ് ഷായയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സിദ്ധാർത്ഥ് വരദരാജൻ നേതൃത്വം നൽകുന്ന’ദി വയർ’ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെയാണ് ജെയ് ഷാ കേസ് നൽകിയത്. അടിസ്ഥാനമില്ലാത്ത വാർത്ത നൽകി തനിക്കും കമ്പനിക്കും മാനഹാനി ഉണ്ടായിക്കിയെന്നും നൂറു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
മോദി അധികാരത്തിൽ എത്തിയ ശേഷം കമ്പനി വരുമാനം അരലക്ഷത്തിൽ നിന്ന് 80 കോടിയായി ഉയർന്നുവെന്നായിരുന്നു മാധ്യമ സ്ഥാപനം പുറത്തുവിട്ട വാർത്ത. വരദരാജൻ ഉൾപ്പെടെ സ്ഥാപനത്തിലെ ഏഴുപേർക്കെതിരെയാണ് ജയ് ഷാ നൽകിയ പരാതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.