വിവാദ വീഡിയോ: ശശികല പുറത്ത് പോയെന്ന വാദം നിഷേധിച്ച് ജയിൽ അധികൃതർ
text_fieldsബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് എ.െഎ.എ.ഡി.എം.കെ (അമ്മ) ജനറൽ സെക്രട്ടറി ശശികലക്കും ബന്ധു ഇളവരശിക്കും പുറത്തുപോകാൻ അനുവാദം നൽകിയിരുന്നുവെന്ന വാദം നിഷേധിച്ച് ജയിൽ അധികൃതർ. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ശേഖരിച്ച വിഡിയോ മാത്രം അടിസ്ഥാനമാക്കി ശശികല പുറത്തുപോയെന്ന് വാദിക്കാനാവില്ലെന്നും കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനാവില്ലെന്നും അവർ പറഞ്ഞു. പരപ്പന ജയിലിലെ അഴിമതി സംബന്ധിച്ച് അഴിമതിരഹിത ബ്യൂറോക്ക് മുമ്പാകെ മുൻ ജയിൽ ഡി.െഎ.ജി രൂപ മോഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവാദ വിഡിയോ ഉള്ളത്. ഇത് കഴിഞ്ഞദിവസം പുറത്തായിരുന്നു.
പരപ്പന അഗ്രഹാര ജയിൽ വളപ്പിൽ ഒരേ പോലെയുള്ള നാലു വലിയ ഗേറ്റുകളുണ്ടെന്നും ഏതു ഗേറ്റിലൂടെയാണ് ശശികല കടന്നുവരുന്നത് എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നുമാണ് അധികൃതരുടെ വാദം. നാലു ഗേറ്റുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചാലേ ഇത് വ്യക്തമാവൂ. അഴിമതി രഹിത ബ്യൂറോക്ക് കൈമാറിയ വിഡിയോ ഒന്നാം ഗേറ്റിൽനിന്നുള്ളതാണ് എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെന്നും ദൃശ്യത്തിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
എന്നാൽ, താൻ ൈകമാറിയ വിഡിയോ ദൃശ്യത്തിലെ പുരുഷ പാറാവുകാരെൻറ സാന്നിധ്യം സംശയാസ്പദമാണെന്ന് രൂപ മോഡ്ഗിൽ പറഞ്ഞു. വനിത സെല്ലിന് സമീപം പുരുഷ പാറാവുകാരുടെ കാവലുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, അന്വേഷണം പുരോഗതിയിലായതിനാൽ വൈകാതെ സത്യം പുറത്തുവരുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.