നെഞ്ചുവേദന: ഡോ. കഫീൽ ഖാനെ പരിശോധനക്ക് വിധേയനാക്കി
text_fieldsലഖ്നോ: യു.പിയിലെ ഗോരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ 60ലധികം കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാനെ നെഞ്ചുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി. അധികൃതർ ഡോ. കഫീലിെൻറ ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിെൻറ ഭാര്യ ശബിസ്താൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചികിത്സക്കായി കഫീലിനെ ലഖ്നോവിലേക്ക് മാറ്റണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചതെങ്കിലും ജയിൽ അധികൃതർ ഇക്കാര്യം അവഗണിെച്ചന്നും ഭർത്താവിെൻറ ജീവനെക്കുറിച്ച് ആശങ്കയുണ്ടെന്നും ശബിസ്താൻ പ്രസ്താവനയിൽ പറഞ്ഞു. ബി.ആർ.ഡി ആശുപത്രിയിലുണ്ടായ കൂട്ടമരണത്തിെൻറ എണ്ണം കുറക്കാനായത് കഫീലിെൻറ ഇടപെടലാണെന്ന് പറഞ്ഞ് മാധ്യമങ്ങളും പൊതുസമൂഹവും ആദ്യഘട്ടത്തിൽ വാഴ്ത്തിയെങ്കിലും പിന്നീട് ഇദ്ദേഹം പ്രതിസ്ഥാനത്താവുകയായിരുന്നു.
തന്നെ അധികൃതർ കുടുക്കിയതാണെന്ന് കഴിഞ്ഞദിവസം കഫീൽ ജില്ല ആശുപത്രിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഭരണപരാജയമാണ് ദുരന്തത്തിന് കാരണം. ഉന്നത അധികാരികൾ പണം തരാതെ എങ്ങനെയാണ് ഒാക്സിജൻ സിലിണ്ടറുകൾ വാങ്ങുകയെന്ന് അദ്ദേഹം ചോദിച്ചു. ജയിൽ അധികൃതർ മരുന്ന് നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മറ്റു ചോദ്യങ്ങളോട് പ്രതികരിക്കും മുമ്പ് അദ്ദേഹത്തെ പൊലീസുകാർ കൊണ്ടുപോയി.തെൻറ മകന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ കഫീലിെൻറ മാതാവ് നുസ്ഹത് പർവീൺ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.