തടവുശിക്ഷ അനുഭവിക്കുന്ന ആൾദൈവം ആശാറാം ബാപ്പുവിന് കോവിഡ്
text_fieldsജോധ്പൂർ: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് കോവിഡ്. ആശാറാമിനെ ജോധ്പൂരിലെ എം.ഡി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ആശാറാമിന്‍റെ സഹതടവുകാരായ 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വസന ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആശാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച ആശാറാം ബാപ്പു, ജോധ്പൂർ ജയിലിലാണ് കഴിയുന്നത്. തടവുശിക്ഷക്കെതിരെ രാജസ്ഥാൻ ഹൈകോടതിയിൽ ആശാറാം അപ്പീൽ ഹരജി തള്ളിയിരുന്നു.
16കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 2014ൽ മധ്യപ്രദേശിലെ ഇന്തോറിൽ നിന്നാണ് ആശാറാം ബാപ്പു അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.