എട്ട് വർഷം പാക്കിസ്താനിലെ ജയിലിൽ; ഷംസുദ്ദീൻ മാതൃരാജ്യത്തിെൻറ സ്നേഹത്തണലിലേക്ക് മടങ്ങിയെത്തി
text_fieldsകഴിഞ്ഞദിവസം കാൺപുരിലെ കാംഗി-മോഹലിലെ ഷംസുദ്ദീെൻറ വീട്ടിൽ ശരിക്കുമൊരു ദീപാവലി ആഘോഷം തന്നെയായിരുന്നു. 28 വർഷങ്ങൾക്കുശേഷം പാക്കിസ്താനിൽനിന്ന് അദ്ദേഹം തെൻറ ജന്മനാട്ടിലെത്തിയ ദിവസമായിരുന്നുവത്. അതിൽ അവസാന എട്ട് വർഷം ചാരവൃത്തി ആരോപിച്ച് കറാച്ചിയിലെ ജയിലിൽ കഴിയുകയായിരുന്നു ഈ 70 കാരൻ. തിരിച്ച് വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് കണ്ണുനീർ അടക്കാനായില്ല. ഷംസുദ്ദീനെ കുടുംബവും നാട്ടുകാരും ചേർന്ന് ഹാരാർപ്പണത്തോടെ സ്വീകരിച്ചു.
ഷൂ നിർമാണ തൊഴിലാളിയായ ഷംസുദ്ദീൻ 90 ദിവസത്തെ സന്ദർശന വിസ ലഭിച്ച് 1992ൽ സുഹൃത്തുക്കൾക്കൊപ്പമാണ് പാകിസ്ഥാനിലേക്ക് പോയത്. 1994ൽ പൗരത്വം നേടിയശേഷം അവിടെ താമസമാക്കി. എന്നാൽ, ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സർക്കാർ 2012ൽ അറസ്റ്റ് ചെയ്ത് കറാച്ചിയിലെ ജയിലിൽ അടച്ചു. വ്യാജ പാസ്േപാർട്ട് കൈവശം വെച്ചതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തു.
കഴിഞ്ഞമാസമാണ് ഇദ്ദേഹം ജയിൽ മോചിതനായത്. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനമായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒക്ടോബർ 26ന് അട്ടാരി-വാഗ അതിർത്തിയിലെത്തി. തുടർന്ന് അമൃത്സറിൽ ക്വാറൻറീനിൽ കഴിഞ്ഞശേഷമാണ് പൊലീസിെൻറ നേതൃത്വത്തിൽ നാട്ടിലേക്ക് തിരിച്ചത്.
നഗരത്തിലെ ബജാരിയ പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഓഫിസർ തിർപുരാരി പാണ്ഡെ അദ്ദേഹത്തെ ഹാരാർപ്പണം നടത്തി സ്വാഗതം ചെയ്തു. ഒപ്പം മധുരപലഹാരങ്ങളും നൽകി. പിന്നീട് െപാലീസ് അദ്ദേഹത്തെ കാംഗി-മോഹലിലെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തെ സ്വീകരിക്കാൻ നാട്ടുകാരും ബന്ധുക്കളും തടിച്ചുകൂടിയിരുന്നു.
തെൻറ പെൺമക്കളുടെ പുഞ്ചിരി കണ്ടതോടെ അദ്ദേഹത്തിെൻറ കണ്ണുകൾ നിറയാൻ തുടങ്ങി. ശരിക്കും നാട് ദീപാവലി ആഘോഷത്തിെൻറ തിമിർപ്പിലേക്ക് മാറിയിരുന്നു അപ്പോഴേക്കും. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദീപാവലി അവിസ്മരണീയമായി. എെൻറ മകളും ദീപാവലി ദിനത്തിലാണ് ജനിച്ചത്. അവളുടെ പ്രാർത്ഥനകളാണ് ഇപ്പോൾ അവസാനിച്ചത്' -ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.