Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 8:21 PM IST Updated On
date_range 19 March 2019 10:59 AM ISTവിവാഹമോചനത്തിനായി ഇന്ദ്രാണിയും പീറ്റർ മുഖർജിയും കോടതിയിൽ
text_fieldsbookmark_border
മുംബൈ: ഷീനാബോറ വധക്കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി, പീറ്റർ മുഖർജി എന്നിവർ ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹ മോചന ഹരജി നൽകി. വീണ്ടെടുക്കാന്‍ സാദ്ധ്യമല്ലാത്ത തരത്തിൽ ബന്ധം തകർന്നതായി ഹരജിയിൽ പറയുന്നു.
ഇന്ദ്രാണി ഏപ്രിലിൽ പീറ്റർ മുഖർജിക്ക് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പീറ്റർ മുഖർജി ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് കഴിയുന്നത്. ഇന്ദ്രാണി ബൈക്കുള വനിതാ ജയിലിലും.
മോശം ആരാഗ്യോവസ്ഥയും ജയിലിൽ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഇന്ദ്രാണി നൽകിയ ജാമ്യാപേക്ഷ നേരത്തേ സി.ബി.ഐ കോടതി തള്ളിയിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ജൂലൈയിൽ മുഖർജിയെ ആശുപത്രിയിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story