ഗീലാനിയുടെ പിൻഗാമിയായി മസറത് ആലം
text_fieldsശ്രീനഗർ: അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിക്ക് പകരം ഹുർറിയത്ത് കോൺഫറൻസ് ചെയർമാനായി ജയിലിൽ കഴിയുന്ന മസറത് ആലമിനെ നിയോഗിച്ചു. ശ്രീനഗറിൽ ചേർന്ന ആൾ പാർട്ടി ഹുർറിയത്ത് കോൺഫറൻസ് യോഗം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് മസാറതിനെ ചെയർമാനായി തീരുമാനിച്ച വിവരം പുറത്തുവിട്ടത്. ഷബീർ അഹമ്മദ് ഷായും ഗുലാം അഹ്മദ് ഗുൽസാറുമാണ് വൈസ് ചെയർമാന്മാർ. മൗലവി ബഷീർ അഹ്മദ് ഇർഫാനി ജനറൽ സെക്രട്ടറിയായി തുടരും.
പാക് അനുകൂല മുസ്ലിം ലീഗ് നേതാവായ മസാറത് ആലമിനെ പൊതുസുരക്ഷ നിയമ പ്രകാരം 2017 നവംബർ 17ലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.