Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2019 7:33 PM GMT Updated On
date_range 18 Dec 2019 7:33 PM GMTജയ്പുർ സ്ഫോടന പരമ്പരകളിൽ നാലുപേർ കുറ്റക്കാർ; ഒരാളെ വെറുതെവിട്ടു
text_fieldsbookmark_border
ജയ്പുർ: 70പേർ കൊല്ലപ്പെട്ട 2008ലെ ജയ്പുർ സ്ഫോടന പരമ്പരകളിൽ നാലുപേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. ശിക്ഷ വ്യാഴാഴ്ച വിധിക്കും.
മുഹമ്മദ് സൈഫ്, മുഹമ്മദ് സർവാർ അസ്മി, മുഹമ്മദ് സൽമാൻ, സൈഫുർറഹ്മാൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട ഷാബാസ് ഹുസൈനെ സംശയത്തിെൻറ ആനുകൂല്യത്തിൽ വിട്ടയച്ചു. 2008 േമയ് 13നാണ് ജയ്പുരിലും വിനോദസഞ്ചാര കേന്ദ്രളിലുമായി 15 മിനിറ്റിനുള്ളിൽ എട്ട് ബോംബ് സ്ഫോടനങ്ങൾ നടന്നത്. 70 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എ.പി.എ ഉൾപ്പെടെ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story