ഫാൻസി നമ്പറിനായി ജയ്പൂർ വ്യവസായി നൽകിയത് 16 ലക്ഷം രൂപ
text_fieldsജയ്പൂർ: ഇഷ്ടനമ്പർ ലഭിക്കാൻ ഏതറ്റം വരെയും േപാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജയ്പൂർ വ്യവസായിയായ രാഹുൽ തനേജ. ‘1’എന്ന നമ്പറിനോട് ഏറെ ഇഷ്ടമുള്ള രാഹുൽ തെൻറ പുതിയ ആഢംബര വാഹനമായ ജാഗ്വറിന് ആർ.ജെ 45 സി.ജി 0001 എന്ന നമ്പർ ലഭിക്കാൻ 16 ലക്ഷം രൂപയാണ് മുടക്കിയത്.
രാജസ്ഥാനിൽ പ്രഥമ നമ്പറിനു വേണ്ടി നടന്ന ലേലത്തിലെ ഏറ്റവും ഉയർന്ന തുക ഇതാണെന്ന് മോേട്ടാർ വാഹന വിഭാഗം ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഇത് ആദ്യമായല്ല ഇൗ 37കാരൻ ഇഷ്ട നമ്പറിനു വേണ്ടി ഭീമമായ തുക മുടക്കുന്നത്. 2011 തെൻറ ആദ്യ ആഢംബര വാഹനമായ ബി.എം.ഡബ്ല്യൂ 5 സീരീസ് കാറിന് ആർ.ജെ.14 സി.പി 0001 എന്ന നമ്പർ ലഭിക്കാൻ 10.31 ലക്ഷം രൂപ മുടക്കിയിരുന്നു. പിന്നീട് ഇൗ കാർ വിറ്റ് ബി.എം.ഡബ്ല്യൂ 7 വാങ്ങിയപ്പോഴും ആർ.ജെ.14 സി.പി 0001 എന്ന നമ്പർ വിട്ടു നൽകിയില്ല.
രജിസ്ട്രേഷൻ നമ്പർ ആർ.ജെ 20 സി.ബി 0001 ആയതുകൊണ്ടു മാത്രമാണ് അദ്ദേഹം തെൻറ രണ്ടാമത്തെ കാറായ സ്കോഡ ലൗറ വാങ്ങിയത്. തെൻറ മൊബൈൽ നമ്പറിലും അഞ്ച് ‘ഒന്നുകൾ’ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവൻറ് മാനേജ്മെൻറ് കമ്പനി നടത്തുകയാണ് രാഹുൽ തനേജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.