ഇന്ത്യയിലെ ശുചിത്വ റെയിൽവേ സ്റ്റേഷനുകൾ; സർവേഫലം പുറത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ ശുചിത്വമുള്ള റെയിൽവേ സ്റ്റേഷൻ കണ്ടെത്താനുള്ള സർവേയിൽ മുന്നിലെത്തി രാജസ്ഥാനിലെ സ്റ്റേഷനുകൾ. ജയ്പൂർ, ജോധ്പൂർ, ദുർഗാപുർ എന്നീ സ്റ്റേഷനുകളാണ് ഇന്ത്യയിൽ ശുചിത്വത്തിൽ മുന്നിലുള്ളത്.
720 സ്റ്റേഷനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അന്ദേരി, വിഹാർ, നയ്ഗോൺ തുടങ്ങിയ സബർബൻ സ്റ്റേഷനുകളും ശുചിത്വത്തിെൻറ കാര്യത്തിൽ മുന്നിലാണ്. 109 സബർബൻ സ്റ്റേഷനുകളുടെ പട്ടികയിൽ നിന്നാണ് ഈ സ്റ്റേഷനുകൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.
ശുചിത്വത്തിെൻറ കാര്യത്തിൽ നോർത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ സോണുകളാണ് മുന്നിലുള്ളത്.
റെയിൽവേ സ്റ്റേഷൻ റാങ്കിങ്: കോഴിക്കോട് മുന്നിൽ
തൃശൂർ: ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള എൻ.എസ്.ജി -രണ്ട് (നോൺ സബർബൻ ഗ്രൂപ്പ്) റെയിൽവേ സ്റ്റേഷനുകളിൽ കോഴിക്കോട് റെയിൽേവ സ്റ്റേഷന് ഒന്നാം റാങ്ക്. 11 റെയിൽേവ സ്റ്റേഷനുകൾ ഉൾപ്പെടുന്ന എൻ.എസ്.ജി-രണ്ട് ഗ്രൂപ്പിൽ തിരുവനന്തപുരം സെൻട്രലിനാണ് രണ്ടാം റാങ്ക്. തൃശൂരിന് അഞ്ചാം റാങ്കും എറണാകുളത്തിന് 10ാം റാങ്കുമാണ്.
കോയമ്പത്തൂർ ജങ്ഷൻ, മധുര ജങ്ഷൻ എന്നിവക്കാണ് യഥാക്രമം മൂന്നും നാലും റാങ്ക്. കാട്പാഡി, തിരുവള്ളൂർ, ആർക്കോണം ജങ്ഷൻ, ആവടി എന്നിവ ആറ് മുതൽ 10 വരെ റാങ്കിലും ചെങ്കൽപെട്ട് ജങ്ഷൻ 11ാം റാങ്കിലുമാണ്. അഖിലേന്ത്യ റാങ്കിങിൽ കേരളത്തിലെ സ്റ്റേഷനുകൾ പിന്നിലാണ്. കോഴിക്കോട് -125, തിരുവനന്തപുരം സെൻട്രൽ -174, തൃശൂർ- 352, എറണാകുളം -510 എന്നിങ്ങനെയാണ് റാങ്കിങ്. തിരുവനന്തപുരം ഡിവിഷനിൽ തൃശൂരിന് രണ്ടാം റാങ്കുണ്ട്.
മുമ്പ് എ-വൺ, എ-ടു എന്നിങ്ങനെയാണ് സ്റ്റേഷനുകളെ റാങ്ക് ചെയ്തിരുന്നത്. റാങ്കിങ് ജോലി പുറം ഏജൻസിക്ക് നൽകിയ ശേഷം എൻ.എസ്.ജി ആക്കി. എൻ.എസ്.ജി ഒന്നിൽ ദക്ഷിണ റെയിൽേവയിൽ ചെന്നൈ സെൻട്രൽ, ചെെന്നെ എഗ്മോർ, താംബരം എന്നീ സ്റ്റേഷനുകൾ മാത്രമാണുള്ളത്. എൻ.എസ്.ജി-രണ്ടിൽ ഉൾപ്പെടുന്ന നാല് സ്റ്റേഷനുകൾ ഒഴിച്ചാൽ കേരളത്തിലെ മറ്റ് റെയിൽേവ സ്റ്റേഷനുകളെല്ലാം എൻ.എസ്.ജി-മൂന്ന് ഗണത്തിലാണ്.
നേരത്തെ വരുമാനം മാത്രം അടിസ്ഥാനമാക്കി നിശ്ചയിച്ചിരുന്ന റാങ്കിങ് ഇപ്പോൾ വരുമാനത്തിന് പുറമെ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ എണ്ണംകൂടി പരിഗണിച്ചാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.