തോറ്റ സംസ്ഥാനങ്ങളിലും കോൺഗ്രസിന്‍റെ വോട്ട് ഷെയറുകൾ പ്രതീക്ഷ നൽകുന്നു -ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ബി.ജെ.പി തൂത്തുവാരിയെങ്കിലും കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്ന് ജയ്റാം രമേശ്. വെട്ട് ഷെയറിന്‍റെ കാര്യത്തിൽ ബി.ജെ.പിയുടെ തൊട്ടുപിന്നാലെ കോൺഗ്രസുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ പ്രകടനം നിരാശാജനകവും നമ്മുടെ പ്രതീക്ഷകളേക്കാൾ വളരെ താഴെയുമായിരുന്നു എന്നത് ശരിയാണ്. എന്നാൽ വോട്ട് ഷെയറുകൾ ബി.ജെ.പി.യെക്കാൾ ഒട്ടും പിന്നിലല്ല. ഇത് ശ്രദ്ധേയമായ കാര്യമാണ്. ഇതാണ് പ്രതീക്ഷ നൽകുന്നത് -അദ്ദേഹം കുറിച്ചു. മാത്രമല്ല, മൂന്ന് സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും വോട്ട് ഷെയറുകളും അദ്ദേഹം പങ്കുവെച്ചു.
It is true that the performance of the Indian National Congress in Chhattisgarh, Madhya Pradesh and Rajasthan was disappointing and far below our own expectations. But the vote shares tell a story of a Congress that is not very behind the BJP—in fact, it is within striking…
— Jairam Ramesh (@Jairam_Ramesh) December 4, 2023
ഛത്തീസ്ഗഢ്: ബി.ജെ.പി 46.3 %, കോൺഗ്രസ് 42.2 %. മധ്യപ്രദേശ്: ബി.ജെ.പി 48.6 %, കോൺഗ്രസ് 40.4 %, രാജസ്ഥാൻ: ബി.ജെ.പി 41.7 %, കോൺഗ്രസ് 39.5 % -എന്നിങ്ങനെയാണ് അദ്ദേഹം നൽകിയ കണക്കുകൾ.
20 വർഷം മുമ്പും കോൺഗ്രസ് സമാന പ്രതിസന്ധി നേരിട്ടിരുന്നെന്ന് ഇന്നലെ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 20 വർഷം മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ പരാജയപ്പെടുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്ത സാഹര്യമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും കോൺഗ്രസ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു വേണ്ടി തയാറെടുക്കുകയാണ് -എന്നായിരുന്നു ജയ്റാം രമേശ് കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.