സിൽവർ ലൈനിനെതിരെ ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പരിസ്ഥിതി വകുപ്പ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയ്റാം രമേശ്. പരിസ്ഥിതി നാശത്തിന് വഴിവെക്കുന്ന വൻകിട പദ്ധതിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിത പദ്ധതിയായി വിശേഷിപ്പിക്കുന്നത് പരിഹാസ്യമാണെന്ന് ജയ്റാം രമേശ് ട്വിറ്ററിൽ പറഞ്ഞു.
പദ്ധതിയെക്കുറിച്ച് നിലനിൽക്കുന്ന ന്യായമായ ആശങ്കകൾ ബോധപൂർവം അവഗണിക്കുകയാണ്. നിലവിലെ പാതകൾ നവീകരിക്കുകയാണ് വേണ്ടതെന്ന വാദഗതികൾക്ക് ചെവി കൊടുക്കുന്നതു തന്നെയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച് നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററിൽ വന്നത്.
ബസ് സർവീസ്, വൈദ്യുതി-ജല വിതരണം എന്നിവയെല്ലാം മോശമായി തുടരുേമ്പാൾ തന്നെയാണ് വൻകിട പദ്ധതിക്ക് പ്രത്യേക താൽപര്യം കാണിക്കുന്നതെന്ന് അതിൽ കുറ്റപ്പെടുത്തി. എം.പിമാർ ഇക്കാര്യത്തിൽ ഒന്നിച്ചു രംഗത്തിറങ്ങണമെന്ന ആവശ്യവുമുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരെ റെയിൽവേ മന്ത്രിക്ക് യു.ഡി.എഫ് എം.പിമാർ നൽകിയ കത്തിൽ ശശി തരൂർ ഒപ്പിടാതിരിക്കേ തന്നെയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.